തന്‍റെ നേര്‍ക്ക് ചളി വാരിയെറിഞ്ഞ എല്ലാവര്‍ക്കും നന്ദിയര്‍പ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിഅഹമ്മദാബാദ് : തന്‍റെ നേര്‍ക്ക് ചളി വാരിയെറിഞ്ഞ എല്ലാവര്‍ക്കും നന്ദിയര്‍പ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ചളിയില്‍ മാത്രമാണ് താമര വിടരുന്നതെന്നും, ഇനിയും കൂടുതല്‍ ചളികള്‍ പോരട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലികള്‍ക്ക് തുടക്കം കുറിച്ച്‌ ഭുജില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു കാലത്തും ഗുജറാത്ത് കോണ്‍ഗ്രസ്സിനെ സ്വീകരിച്ചിട്ടില്ലെന്നും നരേന്ദ്രമോദി പറഞ്ഞു. വികസനവും കുടുംബവാഴ്ചയും തമ്മിലുള്ള പോരാട്ടമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതുവരെയായിട്ടും ഗുജറാത്തിനെ ചൂഷണം ചെയ്യാന്‍ കോണ്‍ഗ്രസ്സിന് അവസരം കിട്ടിയിട്ടില്ല. ധര്‍മ്മദ നദിയിലെ ജലം 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗുജറാത്തിലെത്തി. എന്നാല്‍ ഈ പദ്ധതി ഏറ്റെടുത്തത് കോണ്‍ഗ്രസ്സായിരുന്നെങ്കില്‍ വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ നിന്ന് ജനങ്ങള്‍ക്ക് ഇപ്പോള്‍ മാറി താമസിക്കേണ്ടി വരുമായിരുന്നെന്നും മോദി പറഞ്ഞു. ഭുജിലെ പരിപാടിക്ക് ശേഷം രാജ്കോട്ട്, സൂറത്ത്, എന്നിവടങ്ങളില്‍ നടക്കുന്ന റാലികളിലും മോദി പ്രസംഗിക്കുന്നുണ്ട്.

Post A Comment: