കേരളത്തില്‍ ലൗ ജിഹാദല്ല, നിര്‍ബന്ധിത മതപരിവര്‍ത്തനമാണ് നടക്കുന്നതെന്ന് ദേശീയ വനിത കമീഷന്‍ അധ്യക്ഷ രേഖ ശര്‍മ.




വൈക്കം: കേരളത്തില്‍ ലൗ ജിഹാദല്ല, നിര്‍ബന്ധിത മതപരിവര്‍ത്തനമാണ് നടക്കുന്നതെന്ന് ദേശീയ വനിത കമീഷന്‍ അധ്യക്ഷ രേഖ ശര്‍മ. വൈക്കത്തെ വീട്ടിലെത്തി ഹാദിയയെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. ഹാദിയ വീട്ടുതടങ്കലിലല്ലെന്നും സുരക്ഷിതയാണെന്നും 27ന് കോടതിയിലെത്താന്‍ കാത്തിരിക്കുകയാണെന്നും അധ്യക്ഷ വ്യക്തമാക്കി. മതിയായ സുരക്ഷ സംവിധാനങ്ങള്‍ വീട്ടിലുണ്ട്. ഹാദിയ സന്തോഷവതിയാണ്. മാനസിക പ്രയാസങ്ങള്‍ അനുഭവിക്കുന്നില്ല. അവരുമായി സംസാരിച്ചതിന്‍റെ വിശദാംശങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും രേഖ ശര്‍മ പറഞ്ഞു. ഉച്ചക്ക് 12.45ഓടെയാണ് രേഖ ശര്‍മ ഹാദിയയുടെ വീട്ടിലെത്തിയത്. ഒരു മണിക്കൂറോളം ഹാദിയയുമായി സംസാരിച്ച ശേഷമാണ് പുറത്തിറങ്ങിയത്. ഈ മാസം 27ന് ഹാദിയയെ നേരിട്ട് ഹാജരാക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

Post A Comment: