സംസ്ഥാനത്ത് വ്യാപകമായി സി. പി. എം- ബി. ജെ. പി സംഘര്‍ഷത്തിന് കളമൊരുങ്ങുന്നതായി റിപ്പോര്‍ട്ട്.


തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി സി. പി. എം- ബി. ജെ. പി സംഘര്‍ഷത്തിന് കളമൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. പൊലീസ് മുന്‍കരുതല്‍ ശക്തമാക്കി. കായികപരമായ ചെറുത്തു നില്‍പില്‍നിന്നും പിന്നോട്ടു പോകേണ്ടില്ലെന്ന് ഇരുപാര്‍ട്ടികളും. തിരുവനന്തപരും കോര്‍പറേഷനില്‍ മേയര്‍ക്കടക്കം പരിക്കേറ്റ സംഘര്‍ഷത്തിന് തൊട്ടു പിന്നാലെയാണ് ഇത് വ്യാപിക്കാനുള്ള സാദ്ധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കുന്നത്. മുന്നറിയിപ്പ് നിലനില്‍ക്കെ തന്നെ കണ്ണൂരിലെ അഴിക്കോട് സി. പി. എം- ബി. ജെ.പി സംഘര്‍ഷം നടന്നു. ഇവിടെ വെള്ളക്കല്ലില്‍ സി. പി. എം ബ്രാഞ്ച് സെക്രട്ടറി രാജേഷിനെ ബി. ജെ. പി പ്രവര്‍ത്തകര്‍ വെട്ടി പരിക്കേല്‍പിച്ചു. തിരുവവല്ല വെണ്‍പാലത്ത് സി. പി . എം പ്രവര്‍ത്തകനായ ജോര്‍ജ് ജോസഫിന് വെട്ടേറ്റു. കണ്ണൂര്‍ അഴീക്കലില്‍ ബി. ജെ. പി പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണമുണ്ടായി. തിരുവനനന്തപുരത്ത് ബി. ജെ. പിക്കാരുടെ ആക്രമണത്തില്‍ പരിക്കേറ്റ മേയര്‍ വി. കെ. പ്രശാന്ത് ആശുപത്രിയില്‍ ചികിത്സയിലാണ്. മേയറുടെ ആരോഗ്യ നില തൃ പ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. തലസ്ഥാനത്തെ സി. പി. എം , ബി. ജെ. പി ഓഫീസുകള്‍ക്ക് ശക്തമായ നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.  അക്രമം നടന്ന സാഹചര്യത്തില്‍ മന്ത്രിമാരുടെ സുരക്ഷാ സംവിധാനത്തിന് കൂടുതല്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. എന്തു സാഹചര്യവും നേരിടാന്‍ സജ്ജരായി നില്‍ കാന്‍ നിര്‍ദ്ദേശം നല്‍കി. സംഘര്‍ഷങ്ങളില്‍ പ്രതിഷേധിച്ച്‌ ഇന്ന് വിവിധ കേന്ദ്രങ്ങളില്‍ ഇരു പാര്‍ട്ടികളും പ്രത്യേകം പ്രകടനങ്ങള്‍ നടത്തുന്നുണ്ട്. പൊലീസിന്‍റെ ശക്തമായ നിരീക്ഷണം ഇവയ്ക്ക് ഉണ്ടാകും.  സംഘര്‍ഷം ഇനിയും ശക്തമായാല്‍ കരുതല്‍ അറസ്റ്റ് അടക്കമള്ള നടപടികളെക്കുറിച്ച്‌ ആലോചിക്കും. മറു കക്ഷിയുടെ ആക്രണമുണ്ടായാല്‍ കഴിവതും ഉടനെയുള്ള പ്രകോപനത്തിന്‍റെ അടിസ്ഥാനത്തില്‍ എടുത്തു ചാടരുതെന്ന് സി. പി. എം പ്രാദേശിക ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. ബി. ജെ. പിക്കാരെ നിയമപരമായി കൂടി നേരിടാനുള്ള തന്ത്രമാണ് സി. പി. എം ആലോചിക്കുന്നത്. ഇതിന്‍റെ ഭാഗമായി കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കാം. കേരളത്തിലെ ഇടതു സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തിയും സംഘര്‍ഷമെന്ന തോന്നല്‍ വരുത്തിയും പിരിച്ചു വിടുന്ന കാര്യവും ബി. ജെ.പി പരിശോധിക്കുന്ന ുണ്ട്. ഇക്കാരണത്താലാണ് ഈ തന്ത്രത്തിന് രൂപം നല്‍കിയത്. രാഷ്ട്രീയ സംഘട്ടനങ്ങളില്‍ ബി. ജെ. പിക്കാര്‍ പ്രതിയായ കേസുകളുടെ എടുക്കും. അതേ സമയം കായികപരമായ ചെറുത്തു നില്‍പ് എന്ന ആശയം പൂര്‍ണ്ണമായി എഴുതിത്തള്ളേണ്ടതില്ലെന്ന വിലയിരുത്തലിലാണ് സി. പി. എം. അത ിനുള്ള മുന്‍കരുതലുകള്‍ പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളില്‍ നടത്തുന്നുമുണ്ട്.  ഇക്കാര്യങ്ങളിലൊക്കെയുള്ള ആശങ്ക വ്യക്തമാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ടാണ് ഇന്റലിജന്‍സ് സമര്‍പ്പിച്ചിട്ടുള്ളത്. ഇതില്‍ പൊലീസിന്‍റെ ജാഗ്രത കൂടുതല്‍ ആവശ്യമായ സ്ഥലങ്ങളുടെ പട്ടിക തയാറാക്കി വരികയാണ്.


Post A Comment: