തി​​​രു​​​വി​​​താം​​​കൂ​​​ര്‍ ദേ​​​വ​​​സ്വം ബോ​​​ര്‍​​​ഡ് അംഗങ്ങളുടെ കാ​​​ലാ​​​വ​​​ധി വെ​​​ട്ടി​​​ക്കു​​​റ​​​ച്ചു​​​കൊ​​​ണ്ട് സ​​​ര്‍​​​ക്കാ​​​ര്‍ ഇ​​​റ​​​ക്കി​​​യ ഓ​​​ര്‍​​​ഡി​​​ന​​​ന്‍​​​സി​​​ല്‍ ഗ​​​വ​​​ര്‍​​​ണ​​​ര്‍ ജസ്റ്റീസ് പി.സദാശിവം ഒപ്പുവച്ചു.
തിരുവനന്തപുരം: തി​​​രു​​​വി​​​താം​​​കൂ​​​ര്‍ ദേ​​​വ​​​സ്വം ബോ​​​ര്‍​​​ഡ് അംഗങ്ങളുടെ കാ​​​ലാ​​​വ​​​ധി വെ​​​ട്ടി​​​ക്കു​​​റ​​​ച്ചു​​​കൊ​​​ണ്ട് സ​​​ര്‍​​​ക്കാ​​​ര്‍ ഇ​​​റ​​​ക്കി​​​യ ഓ​​​ര്‍​​​ഡി​​​ന​​​ന്‍​​​സി​​​ല്‍ ഗ​​​വ​​​ര്‍​​​ണ​​​ര്‍ ജസ്റ്റീസ് പി.സദാശിവം ഒപ്പുവച്ചു. ബോര്‍ഡ് അം​​​ഗ​​​ങ്ങ​​​ളു​​​ടെ കാ​​​ലാ​​​വ​​​ധി മൂ​​​ന്നു വ​​​ര്‍​​​ഷ​​​ത്തി​​​ല്‍നി​​​ന്നു ര​​​ണ്ടു വ​​​ര്‍​​​ഷ​​​മാ​​​യി കു​​​റ​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള ഓ​​​ര്‍​​​ഡി​​​ന​​​ന്‍​​​സില്‍ ഗവര്‍ണര്‍ സര്‍ക്കാരിനോട് വിശദീകരണമാവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് സര്‍ക്കാര്‍ നി​യ​മ​ സെ​ക്ര​ട്ട​റി വ​ഴി മ​റു​പ​ടി ന​ല്‍​കി​യിരുന്നു.  കെ​ടു​കാ​ര്യ​സ്ഥ​ത, ഫ​ണ്ട് വി​ന​യോ​ഗ​ത്തി​ലെ അ​പാ​ക​ത, അ​നാ​സ്ഥ തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ളാ​ലാ​ണ് നി​ല​വി​ലു​ള്ള​വ​രെ മാ​റ്റി​യ​തെ​ന്നായിരുന്നു സ​ര്‍​ക്കാ​ര്‍ ഗ​വ​ണ​റെ ധ​രി​പ്പി​ച്ചത്. ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​ത്തെ മാ​റ്റം ബാ​ധി​ക്കു​മോ​യെ​ന്ന ഗ​വ​ര്‍​ണ​റുടെ ചോദ്യത്തിന്, ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യെന്നും സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നല്‍കിയത്. ക​​​ഴി​​​ഞ്ഞ സ​​​ര്‍​​​ക്കാ​​​ര്‍ നി​​​യ​​​മി​​​ച്ച ദേ​​​വ​​​സ്വം ബോ​​​ര്‍​​​ഡ് പ്ര​​​സി​​​ഡ​​​ന്‍റ് പ്ര​​​യാ​​​ര്‍ ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​നെ​​​യും അംഗം അ​​​ജ​​​യ് ത​​​റ​​​യി​​​ലി​​​നെ​​​യും ഒ​​​ഴി​​​വാ​​​ക്കാ​​​നാ​​​യി ഇ​​​വ​​​ര്‍ അ​​​ധി​​​കാ​​​ര​​​മേ​​​റ്റ് ര​​​ണ്ടു വ​​​ര്‍​​​ഷം തി​​​ക​​​യു​​​ന്ന​​​തി​​​നു ത​​​ലേ​​ദി​​​വ​​​സം പ്ര​​​ത്യേ​​​ക മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗം ചേ​​​ര്‍​​​ന്നാ​​​ണ് ദേ​​​വ​​​സ്വം ഓ​​​ര്‍​​​ഡി​​​ന​​​ന്‍​​​സ് ഇ​​​റ​​​ക്കി​​​യ​​​ത്. എ​​​ന്നാ​​​ല്‍, ഈ ​​​വ​​​ര്‍​​​ഷ​​​ത്തെ മ​​​ണ്ഡ​​​ല- മ​​​ക​​​ര​​​വി​​​ള​​​ക്ക് സീ​​​സ​​​ണു​​​ക​​​ള്‍ ആ​​​രം​​​ഭി​​​ക്കാ​​​ന്‍ നാ​​​ലു ദി​​​വ​​​സം മാ​​​ത്രം ബാ​​​ക്കി​​​യു​​​ള്ള​​​പ്പോ​​​ള്‍ പ്ര​​​സി​​​ഡ​​​ന്‍റി​​​നെ​​​യും ദേ​​​വ​​​സ്വം ബോ​​​ര്‍​​​ഡ് അം​​​ഗ​​​ത്തെയും പു​​​റ​​​ത്താ​​​ക്കി​​​ക്കൊ​​​ണ്ട് ഇ​​​റ​​​ക്കി​​​യ ഓ​​​ര്‍​​​ഡി​​​ന​​​ന്‍​​​സി​​​നെ​​​തി​​​രേ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് ഉ​​​ള്‍​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ര്‍ രം​​​ഗ​​​ത്തെ​​​ത്തി​​​യി​​​രു​​​ന്നു. ഗ​​​വ​​​ര്‍​​​ണ​​​ര്‍ ഓ​​​ര്‍​​​ഡി​​​ന​​​ന്‍​​​സി​​​ല്‍ ഒ​​​പ്പു​​വ​​യ്ക്ക​​​രു​​​തെ​​​ന്നു കോ​​​ണ്‍​ഗ്ര​​​സും ബി​​​ജെ​​​പി​​​യും ആ​​​വ​​​ശ്യ​​​പ്പെ​​​ടുകയും ചെയ്തിരുന്നു.

Post A Comment: