എം.ഇ.എസ്. അസ്മാബി കോളേജ് പ്രിന്‍സിപ്പാള്‍ അജിംസ് പി. മുഹമ്മദിന് നേരെ ആക്രമണംതൃശൂര്‍: പടിഞ്ഞാറെ വെമ്പല്ലൂര്‍ എം.ഇ.എസ്. അസ്മാബി കോളേജ് പ്രിന്‍സിപ്പാള്‍ അജിംസ് പി. മുഹമ്മദിന് നേരെ ആക്രമണം. രാത്രി എട്ട് മണിയോടെ ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് പ്രിന്‍സിപ്പാളിനെ ഇരുമ്പ് വടി കൊണ്ട് ആക്രമിച്ചത്. കാലിന് പരിക്കേറ്റ ഇദ്ദേഹത്തെ കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബത്തോടൊപ്പം ഷോപ്പിംഗ് കഴിഞ്ഞ് പടിഞ്ഞാറെ വെമ്പല്ലൂരിലുള്ള ക്വാര്‍ട്ടേഴ്‌സില്‍ മടങ്ങിയെത്തിയ അജിംസ് വീട്ടിലേക്ക് കയറാനൊരുങ്ങുന്നതിനിടയിലായിരുന്നു ആക്രമണം. ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടു. റജിസ്‌ട്രേഷന്‍ നമ്പറില്ലാത്ത പുതിയ ബൈക്കിലാണ് അക്രമികളെത്തിയതെന്ന് സൂചനയുണ്ട്. മതിലകം പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു

Post A Comment: