പ്രാദേശികമായി യൂറിയ ഉല്‍പാദിപ്പിക്കുന്നതിലൂടെ യൂറിയയുടെ ഇറക്കുമതി കുറയ്ക്കാനാകും


ന്യൂഡഹി പ്രാദേശികമായി യൂറിയ നിര്‍മ്മിക്കാന്‍ മൂത്രബാങ്കുക സ്ഥാപിക്കുമെന്ന് കേന്ദ്രഗതാഗത മന്ത്രി നിതി ഗഡ്കരി. പ്രാദേശികമായി യൂറിയ ഉല്‍പാദിപ്പിക്കുന്നതിലൂടെ യൂറിയയുടെ ഇറക്കുമതി കുറയ്ക്കാനാകും. മനുഷ്യ മൂത്രത്തില്‍ വളരെയേറെ നൈട്രജനും പൊട്ടാസ്യവും ഫോസ്ഫറസും അടങ്ങിയിട്ടുണ്ട്. ഇതു ശേഖരിച്ചാല്‍ പ്രാദേശിക തലത്തില്‍ തന്നെ യൂറിയ നിര്‍മ്മിക്കുക എളുപ്പമാകുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ഓരോ താലൂക്കുകളിലും മൂത്രബാങ്കുക സ്ഥാപിക്കുന്നതിനാണു തീരുമാനം. നാഗ്പൂരിനടുത്തുള്ള ദബേവാഡ ഗ്രാമത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ലാബ് ആരംഭിക്കും. കര്‍ഷകര്‍ ഈ കേന്ദ്രങ്ങളിലേക്കു മൂത്രം ശേഖരിച്ച് എത്തിക്കും. തുടര്‍ന്ന് മൂത്രം സംസ്‌കരിച്ച് യൂറിയ ഉല്‍പാദിപ്പിക്കുമെന്നും ഗഡ്കരി പറഞ്ഞു. പദ്ധതി വിജയകരമായാല്‍ യൂറിയ ഇറക്കുമതി കുറയ്ക്കാനാകുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ.
മൂത്ര ബാങ്കുകള്‍ രൂപവത്കരിക്കുന്ന പദ്ധതി സ്വീഡിഷ് ശാസ്ത്രജ്ഞരുടെ സഹായത്തോടെയാണ് നടപ്പാക്കുന്നത്. ആശയം പ്രാരംഭഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.


Post A Comment: