ടി കെ വാസു ഒഴിഞ്ഞതിനെ തുടര്‍ന്ന് സെക്രട്ടറിയായ എം എന്‍ സത്യന്‍ ഇത്തവണയും എതിരില്ലാതെ തിരഞ്ഞെടുക്കപെടുകയായിരുന്നു.

 കുന്നംകുളം: സിപിഎം കുന്നംകുളം ഏരിയ പ്രതിനിധി സമ്മേളനം സമാപിച്ചു, എം എന്‍ സത്യന്‍ വീണ്ടും ഏരിയ സെക്രട്ടറിയായി തിരഞ്ഞെടുക്കപെട്ടു. രണ്ടു ദിവസങ്ങളിലായി കുന്നംകുളം ടൌണ്‍ ഹാളില്‍ നടന്ന സമ്മേളനത്തില്‍ എം എന്‍ സത്യനടക്കം 21 അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു. കഴിഞ്ഞ കമ്മിറ്റിയില്‍ നിന്ന് കെ പി രമേശ്‌, പി എ മുസ്തഫ, എം ജെ സ്റ്റാന്‍ലി എന്നിവര്‍ ഒഴിവായപ്പോള്‍ ഉഷ പ്രഭുകുമാര്‍, ടി സി ചെറിയാന്‍, എം കെ ഹരിദാസ്‌, എം വി പ്രശാന്തന്‍ എന്നിവര്‍ പുതിയതായി തിരഞ്ഞെടുക്കപെട്ടു. ഏരിയ സെക്രട്ടറിയായിരുന്ന ടി കെ വാസു ഒഴിഞ്ഞതിനെ തുടര്‍ന്ന് സെക്രട്ടറിയായ എം എന്‍ സത്യന്‍ ഇത്തവണയും എതിരില്ലാതെ തിരഞ്ഞെടുക്കപെടുകയായിരുന്നു. ഏരിയ സമ്മേളനത്തിന് സമാപനം കുറിച്ചു കൊണ്ടുള്ള പ്രകടനവും പൊതുയോഗവും ചൊവ്വാഴ്ച കുന്നംകുളത് നടക്കും.

Post A Comment: