നദികളും തോടുകളും കുളങ്ങളുമടക്കമുള്ള ജലസ്രോതസുകളില്‍ മാലിന്യം നിക്ഷേപിച്ചാല്‍ രണ്ടുവര്‍ഷം വരെ തടവു ലഭിക്കാവുന്ന നിയമനിര്‍മാണത്തിനു സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കിയതായി മന്ത്രി മാത്യു ടി.തോമസ്.

പത്തനംതിട്ട: നദികളും തോടുകളും കുളങ്ങളുമടക്കമുള്ള ജലസ്രോതസുകളില്‍ മാലിന്യം നിക്ഷേപിച്ചാല്‍ രണ്ടുവര്‍ഷം വരെ തടവു ലഭിക്കാവുന്ന നിയമനിര്‍മാണത്തിനു സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കിയതായി മന്ത്രി മാത്യു ടി.തോമസ്.
പത്തനംതിട്ട പ്രസ്‌ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഗവര്‍ണറുടെ അംഗീകാരത്തിനു സമര്‍പ്പിച്ചിരിക്കുന്ന ഓര്‍ഡിനന്‍സ് വൈകാതെ പുറത്തുവരും.ജലസംഭരണികളിലടക്കം ഏതുതരം മാലിന്യങ്ങളും നിക്ഷേപിക്കുന്നതു കുറ്റകരമാക്കുന്നതാണ് ഓര്‍ഡിനന്‍സ്.
വലിയതോതില്‍ നദികളും ജലസ്രോതസുകളും മലിനപ്പെടുത്തുന്നതായി മന്ത്രി പറഞ്ഞു. കുടിവെള്ളത്തിനടക്കം ഉപയോഗിക്കേണ്ട ജലം മലിനപ്പെടുത്തുന്നതു കുറ്റകരമാണെന്ന തോന്നല്‍ ജനങ്ങള്‍ക്കുണ്ടാകണം. പലരീതിയിലുള്ള മാലിന്യങ്ങള്‍ ജലസ്രോതസുകളെ മലിനപ്പെടുത്തുന്നുണ്ട്. മനുഷ്യമാലിന്യങ്ങളടക്കം പുഴയില്‍ തള്ളുന്നു. മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നവരെ കണ്ടെത്താന്‍ സംവിധാനം ഏര്‍പ്പെടുത്തും.

Post A Comment: