വിഎസ് അച്യുതാനന്ദന്‍റെ മകന്‍ വിഎ അരുണ്‍കുമാറിന് ഐഎച്ച്ആര്‍ഡിയില്‍ നിയമനം നല്‍കിയത് മാനദണ്ഡങ്ങള്‍ പാലിച്ചെന്ന് വിജിലന്‍സ്


തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന്‍റെ മകന്‍ വിഎ അരുണ്‍കുമാറിന് ഐഎച്ച്ആര്‍ഡിയില്‍ നിയമനം നല്‍കിയത് മാനദണ്ഡങ്ങള്‍ പാലിച്ചെന്ന് വിജിലന്‍സ്. അരുണ്‍ കുമാറിനെ നിയമിച്ചതില്‍ ക്രമക്കേട് നടന്നിട്ടില്ല. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ആയി രവീന്ദ്രന്‍ നായരെ നിയമിച്ചതും വിജിലന്‍സ് ശരിവച്ചു.

കേസുമായി ബന്ധപ്പെട്ട് വഷങ്ങ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് വിജിലസ് അരുകുമാറിനെ കുറ്റവിമുക്തനാക്കി റിപ്പോട്ട് കോടതിയി സമപ്പിച്ചിരിക്കുന്നത്. നായനാക്കാരിന്‍റെ കാലത്താണ് എെ.എച്ച്.ആ.‌ഡി അസി. ഡയറക്ടറായി അരുകുമാറിനെ നിയമിക്കുന്നത്. കൃത്യമായ അദ്ധ്യാപന പരിചയമില്ലാതെയാണ് അരുകുമാറിന് നിയമനം നകിയതെന്നായിരുന്നു ആരോപണം.
നിയമസഭയി ഉന്നയിക്കപ്പെട്ട ആരോപണത്തിന്‍റെ അടിസ്ഥാനത്തി ആയിരുന്നു വിജിലസ് അന്വേഷണം. അന്ന് വി.ഡി സതീശന്‍റെ നേതൃത്വത്തിലുള്ള നിയമസഭ സമിതി നിയമനത്തി ക്രമക്കേട് നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാ ഈ റിപ്പോട്ടിനെ തള്ളിക്കൊണ്ടാണ് ഇപ്പോ വിജിലസ് റിപ്പോട്ട് സമപ്പിച്ചിരിക്കുന്നത്

Post A Comment:

Back To Top