പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് അഴിമതിവിരുദ്ധ കോടതിയില്‍ ഹാജരായി
ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് അഴിമതിവിരുദ്ധ കോടതിയില്‍ ഹാജരായി. 67കാരനായ ഷെരീഫ് തന്‍റെ മകളായ മറിയത്തിനു ഒപ്പമാണ് കോടതിയില്‍ എത്തിയിത്. ഇവരുടെ കുടുംബത്തിന്‍റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചാണ് വിചാരണ നടക്കുന്നത്. ഈ കേസ് രാഷ്ട്രീയ ഗൂഡാലോചനയാണെന്ന് ഷെരീഫിന്‍റെ കുടുംബം കോടതിയില്‍ ആരോപിച്ചു. സമ്പന്നരും ശക്തരുമായ ആളുകള്‍ക്ക് കോടതിയില്‍ ഹാജാരകണമെന്ന ഉള്ള ഉത്തരവാദിത്തമുണ്ടണെന്ന് പ്രതിപക്ഷ നേതാക്കന്മാര്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ജൂലൈയിലാണ് ഷെരീഫിനെ സുപ്രീം കോടതി അയോഗ്യനാക്കി അദ്ദേഹത്തെ പ്രധാനമന്ത്രി സ്ഥാനത്തു നിന്നു പുറത്താക്കിയത്. അതിനു ശേഷം കോടതി നല്‍കിയ നിര്‍ദേശമനുസരിച്ചാണ് അദ്ദേഹം വിചാരണയ്ക്കായി കോടതിയില്‍ ഹാജരായിയത്. 10,000 ഡോളര്‍ വാര്‍ഷിക വരുമാനം അനധികൃതമായി ലഭിക്കുന്നതായി തുടര്‍ന്നായിരുന്നു ഇത്. ഭരണകക്ഷിയായ പാകിസ്താന്‍ മുസ്ലീം ലീഗ് പാര്‍ട്ടി ഷെരീഫിന്‍റെ നിയന്ത്രണത്തിലാണ്. ഷെരീഫ് അയോഗ്യനായതോടെ ഷാഹിദ് ഖാഖി അബ്ബാസി പാക് പ്രധാനമന്ത്രിയായി സ്ഥാനമേറ്റു.

Post A Comment: