ഭാരതസഭയിലെ ആദ്യ വനിതാ രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്ന ചടങ്ങ് ഇന്ന്.കൊച്ചി: ഭാരതസഭയിലെ ആദ്യ വനിതാ രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്ന ചടങ്ങ് ഇന്ന്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ വച്ചാണ് ചടങ്ങ് നടക്കുന്നത്. നവംബര്‍ 11-ന് എറണാകുളം സെന്റ് മേരീസ് ബസിലിക്കയിലും 19-ന് സിസ്റ്ററുടെ ജന്മനാടായ പുല്ലുവഴിയിലും അനുസ്മരണച്ചടങ്ങുകള്‍ നടക്കും. ഉദയ്നഗറില്‍ 1995 ഫെബ്രുവരി 25ന് സിസ്റ്റര്‍ കൊല്ലപ്പെടുകയായിരുന്നു. വാടകക്കൊലയാളിയായ സമന്ദര്‍ സിങ് ജയില്‍വാസത്തിനുശേഷം മാനസാന്തരപ്പെട്ട് സിസ്റ്ററുടെ വീട്ടിലെത്തി മാതാപിതാക്കളോട് മാപ്പുചോദിച്ചിരുന്നു. സിസ്റ്ററെ വാഴ്ത്തപ്പെട്ടവളാക്കി ഉയര്‍ത്തിക്കൊണ്ടുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കല്പന വത്തിക്കാനില്‍ നിന്നുള്ള കര്‍ദിനാള്‍ ആഞ്ജലോ അമാത്തോ ലത്തീനിലും സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി ഇംഗ്ലീഷിലും വായിക്കും. പൊതുസമ്മേളനത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാന്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനു മുന്‍പുള്ള ഘട്ടമാണ് വാഴ്ത്തപ്പെട്ടവളായ് പ്രഖ്യാപിക്കുന്നത്.

Post A Comment: