ഭാവി കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഗെയില്‍ വിരുദ്ധ സമരസമിതി ഇന്ന് യോഗം ചേരും

കോഴിക്കോട്: ഭാവി കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഗെയില്‍ വിരുദ്ധ സമരസമിതി ഇന്ന് യോഗം ചേരും. സ്ഥലം എംപി എംഐ ഷാനവാസിന്‍റെ നേതൃത്വത്തില്‍ രാവിലെ പതിനൊന്ന് മണിക്കാണ് യോഗം. സംസഥാന സര്‍ക്കാര്‍ ഗെയില്‍ വിരുദ്ധ സമരസമിതിയുമായി ചര്‍ച്ചയക്ക് തയ്യാറായ സാഹചര്യത്തിലാണ് ഇന്നത്തെ യോഗം. തിങ്കളാഴ്ച സംസ്ഥാന സര്‍ക്കാരുമായി നടക്കുന്ന ചര്‍ച്ചയില്‍ ഉന്നയിക്കേണ്ട കാര്യങ്ങള്‍ ഇന്നത്തെ യോഗത്തില്‍ തീരുമാനിക്കും. രാവിലെ പത്ത് മണിക്ക് കാരശ്ശേരി സഹകരണബാങ്ക് ഓഡിറ്റോറിയത്തിലാണ് യോഗം. അതേ സമയം പൈപ്പിടല്‍ ജോലികള്‍ നിര്‍ത്തിവെക്കാതെ ചര്‍ച്ച കൊണ്ട് ഫലമില്ലെന്ന നിലപാടിലാണ് സമരസമിതി. സര്‍ക്കാര്‍ നിശ്ചയിച്ചതിലും കൂടുതല്‍ നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറായ സാഹചര്യത്തില്‍ പണി നിര്‍ത്തിവേക്കണ്ടന്ന നിലപാടിലാണ് ഗെയില്‍ അധികൃതര്‍.

Post A Comment: