കുറിഞ്ഞി വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച്‌ മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ രംഗത്ത്.
തിരുവനന്തപുരം: കുറിഞ്ഞി വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച്‌ മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ രംഗത്ത്. റവന്യൂമന്ത്രിയുടെയും റവന്യൂസെക്രട്ടറിയുടെയും ഭിന്നാഭിപ്രായങ്ങളിലൂടെ സര്‍ക്കാരിന്‍റെ കള്ളകളി പുറത്തുവന്നെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. ജോയ്സ് ജോര്‍ജ് ഉള്‍പ്പെടെയുളള കൈയേറ്റക്കാരെ രക്ഷിക്കാനുളള നാടകമാണ് സര്‍ക്കാര്‍ കളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. റവന്യൂസെക്രട്ടറിയും റവന്യൂ മന്ത്രിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തിന്‍റെ അടിസ്ഥാന കാരണവും സര്‍ക്കാരിന്‍റെ ഈ കള്ളകളിയാണെന്നും വിഎം സുധീരന്‍ കുറ്റപ്പെടുത്തി. റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരനും അഡിഷ്ണല്‍ ചീഫ് സെക്രട്ടറി പിഎച്ച്‌ കുര്യനും തമ്മിലുളള യുദ്ധം യഥാര്‍ത്ഥത്തില്‍ മുഖ്യമന്ത്രിയും റവന്യു മന്ത്രിയും തമ്മിലുളള യുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കുറ്റപ്പെടുത്തി.

Post A Comment: