കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാറിന്​ സമരങ്ങളോട്​ തികഞ്ഞ അവഗണനയെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല.
തിരുവനന്തപുരം: കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാറിന്​ സമരങ്ങളോട്​ തികഞ്ഞ അവഗണനയെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. മുക്കത്തെ ഗെയില്‍ സമരത്തിനെതിരായി പൊലീസ്​ നടത്തിയ അതിക്രമങ്ങളെ വിമര്‍ശിച്ച്‌​ സംസാരിക്കുകയായിരുന്നു രമേശ്​ ചെന്നിത്തല. ഇടതുമുന്നണിക്ക്​ ജനകീയ സമരത്തോട്​ അലര്‍ജിയാ​െണന്നും കമ്മ്യൂണിസ്​റ്റ്​ മുഖ്യമന്ത്രി സമരത്തെ എതിര്‍ക്കുന്നത്​ ദൗര്‍ഭാഗ്യകരമാണെന്നും ചെന്നിത്തല പറഞ്ഞു. പ്രശ്​നത്തില്‍ പ്രദേശവാസികളോട്​ സംസാരിച്ച്‌​ പരിഹാരം കാണണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സ്വാശ്രയ വിദ്യാഭ്യാസ മേഖല എല്‍.ഡി.എഫ്​ സര്‍ക്കാര്‍ കച്ചവടക്കാര്‍ക്ക്​ തീറെഴുതിക്കൊടുത്തിരിക്കുകയാണ്​. പാവ​െപ്പട്ടവര്‍ക്ക്​ വിദ്യാഭ്യാസം അന്യമാക്കിയത്​ സര്‍ക്കാറി​​​െന്‍റ തെറ്റായ നടപടിയാണ്​. സ്വാശ്രയമാനേജ്​മ​​െന്‍റുകളുമായി സംസാരിക്കാനുള്ള സര്‍ക്കാറി​​​െന്‍റ അധികാരം കോടതി റദ്ദാക്കിയിരിക്കുന്നു. ഇനി സര്‍ക്കാര്‍ വിളിച്ചാല്‍ മാനേജ്​മ​​െന്‍റുകള്‍ വരേണ്ടതില്ല. കോടതിയുടെ ഇൗ നടപടിക്കെതിരെ ഉടന്‍ അപ്പീല്‍ പോകണം. ഇൗയിടെയായി സര്‍ക്കാറി​​​െന്‍റ കേസുകളെല്ലാം കോടതിയില്‍ പരാജയ​െപ്പടുകയാണ്​. സര്‍ക്കാര്‍ മാനേജ്​മെന്റുകളുമായി ഒത്തുകളിക്കുകയാെണന്നും ചെന്നിത്തല ആരോപിച്ചു.

Post A Comment: