ഇന്ത്യയില്‍ സ​ഞ്​​ജ​യ്​ ലീ​ല ഭ​ന്‍​സാ​ലി ചി​ത്രം 'പ​ത്മാ​വ​തി'​ക്കും അഭിനയിച്ച താരങ്ങള്‍ക്കും എതിരെ ഭീഷണി ഉയരുമ്പോള്‍ തന്നെ ചിത്രം ബ്രിട്ടണില്‍ റിലീസിന് ഒരുങ്ങുന്നുലണ്ടന്‍: ഇന്ത്യയില്‍ സ​ഞ്​​ജ​യ്​ ലീ​ല ഭ​ന്‍​സാ​ലി ചി​ത്രം 'പ​ത്മാ​വ​തി'​ക്കും അഭിനയിച്ച താരങ്ങള്‍ക്കും എതിരെ ഭീഷണി ഉയരുമ്പോള്‍ തന്നെ ചിത്രം ബ്രിട്ടണില്‍ റിലീസിന് ഒരുങ്ങുന്നു. സെന്‍സര്‍ ചെയ്യാത്ത പതിപ്പ് ഡിസംബര്‍ ഒന്നിന് തന്നെ യു.കെയില്‍ പ്രദര്‍ശനം ആരംഭിക്കും. 'പ​ത്മാ​വ​തി'​ റിലീസ് ചെയ്യാന്‍ ബ്രിട്ടീഷ് സെന്‍സര്‍ ബോര്‍ഡ് ആയ ബ്രിട്ടീഷ് ബോര്‍ഡ് ഒാഫ് ഫിലിം ക്ലാസിഫിക്കേഷനാണ് അനുമതി നല്‍കിയത്. ചിത്രത്തിനെതിരെ വലിയ പ്രതിഷേധങ്ങളും രാഷ്ട്രീയ പോര്‍വിളികളും ഇന്ത്യയില്‍ ഉയരുന്നതിനിടെയാണ് നിര്‍മാതാക്കള്‍ ബ്രിട്ടണില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്.

Post A Comment: