അഡ്മിനിസ്ട്രേഷന്‍ ബ്ലോക്കിന് സമീപം ബിരിയാണി വെച്ചതിന് ജെ.എന്‍.യുവിയില്‍ നാല് വിദ്യാര്‍ത്ഥികള്‍ക്ക് പിഴശിക്ഷ

ദില്ലി: അഡ്മിനിസ്ട്രേഷന്‍ ബ്ലോക്കിന് സമീപം ബിരിയാണി വെച്ചതിന് ജെ.എന്‍.യുവിയില്‍ നാല് വിദ്യാര്‍ത്ഥികള്‍ക്ക് പിഴശിക്ഷ. ജൂണ്‍ മാസത്തില്‍ നടന്ന സംഭവത്തിന്റെ പേരിലാണ് ഇപ്പോള്‍ നടപടി ഉണ്ടായിരിക്കുന്നത്. ബ്ലോക്കിന്റെ പടികള്‍ക്കു മുന്നിലാണ് ഇവര്‍ ബിരിയാണി വെച്ചതെന്നും മറ്റു വിദ്യാര്‍ത്ഥികള്‍ ഇത് കഴിച്ചുവെന്നും സര്‍വകലാശാല പറയുന്നു. 6000 രൂപയാണ് പിഴയായി വിധിച്ചതെന്നും 10 ദിവസത്തിനുള്ളില്‍ പിഴയടക്കണമെന്നും അല്ലാത്തപക്ഷം കൂടുതല്‍ നടപടികള്‍ നേരിടേണ്ടി വരുമെന്നും സര്‍വകലാശാല നോട്ടീസില്‍ പറയുന്നു. പിഴ വിധിക്കപ്പെട്ടവരില്‍ ഒരാളായ വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ ജനറല്‍ സെക്രട്ടറിയ്ക്കെതിരെ വിസിയടെ ഓഫീസിന് മുന്നില്‍ മുദ്രാവാക്യം വിളിച്ചുവെന്ന കുറ്റവുമുണ്ട്. ജൂണ്‍ 27 ന് വിദ്യാര്‍ത്ഥി യൂണിയന്‍ അധ്യക്ഷന്റെ നേതൃത്വത്തില്‍ ഒരുപറ്റം വിദ്യാര്‍ത്ഥികള്‍ വി.സിയുമായി സംസാരിക്കാന്‍ ഓഫീസില്‍ എത്തിയിരുന്നു. എന്നാല്‍, കൂടിക്കാഴ്ചയ്ക്ക് വിസി തയ്യാറായില്ല. ഇതോടെ വദ്യാര്‍ത്ഥികള്‍ വി.സിയുടെ ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഇതിനു ശേഷമാണ് ബിരയാണി വെച്ചത്.

Post A Comment: