ബിജെപിയും ആര്‍എസ്‌എസും കേരളത്തെ കലാപ ഭൂമിയാക്കാന്‍ ശ്രമിക്കുകയാണ്


തിരുവനന്തപുരം: തലസ്ഥാനത്തെ സിപിഎം-ബിജെപി സംഘര്‍ഷത്തിന് പിന്നില്‍ ബി.ജെ.പി സംസ്ഥാന നേതാക്കളുടെ ഗൂഢശ്രമമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിജെപിയും ആര്‍എസ്‌എസും കേരളത്തെ കലാപ ഭൂമിയാക്കാന്‍ ശ്രമിക്കുകയാണ്. എസ്ഡിപിഐയും ആര്‍എസ്‌എസും വര്‍ഗീയ ശക്തികളാണ്. അവരെ മുളയിലേ നുള്ളണമെന്നും കോടിയേരി ആവശ്യപ്പെട്ടു. തലസ്ഥാനത്തെ സംഘര്‍ഷങ്ങളില്‍ വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് പോലീസ് പരിശോധിക്കണം. സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നും ഉചിതമായ നടപടി ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. ഇത്തരം സംഘടനകള്‍ നടത്തുന്ന അക്രമം അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ പോലീസിന് നിര്‍ദ്ദേശം നല്‍കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

Post A Comment: