ജപ്പാന്‍ പ്രധാനമന്ത്രിയായി ഷിന്‍സോ ആബെ വീണ്ടും അധികാരമേറ്റുടോക്കിയോ: ജപ്പാന്‍ പ്രധാനമന്ത്രിയായി ഷിന്‍സോ ആബെ വീണ്ടും അധികാരമേറ്റു. ഒക്ടോബര്‍ 22ന് നടന്ന തെരഞ്ഞെടുപ്പില്‍ ആബെ നയിക്കുന്ന ഡെമോക്രാറ്റിക് പാര്‍ട്ടി മൂന്നില്‍ രണ്ട് ഭൂരി പക്ഷത്തോടെയാണ് അധികാരം പിടിച്ചെടുത്തത്. യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ സന്ദര്‍ശനത്തിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെയാണ് ആബെയുടെ അധികാരമേല്‍ക്കല്‍. 
മുന്‍പ് യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ ഫോണ്‍ ചര്‍ച്ചയില്‍ ആണവ ശക്തിക്കെതിരായും മിസൈല്‍ വികസനത്തിലും കൈകോര്‍ക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായിരുന്നു. ജപ്പാനുമായി അമേരിക്ക 100 ശതമാനം മികച്ച ബന്ധമാണ് പുലര്‍ത്തുന്നതെന്നും. താമസിയാതെ ട്രംപ് ജപ്പാന്‍ സന്ദര്‍ശിക്കുമെന്ന് പറഞ്ഞതായി ജപ്പാന്‍ ക്യാബിനെറ്റ് ഡെപ്യൂട്ടി സെക്രട്ടറി യസുതോഷി നിഷിമുറ മാധ്യമങ്ങളോട് പറഞ്ഞു. ട്രംപ് തെരഞ്ഞെടുക്കപ്പെട്ടതു മുതല്‍ ഇരു നേതാക്കളും തമ്മില്‍ വളരെ അടുത്ത ബന്ധമാണ് പുലര്‍ത്തുന്നത്. ജപ്പാനിലെ സമ്പദ് വ്യവസ്ഥ മികച്ചതാക്കുമെന്ന വാഗ്ദാനത്തോടെയാണ് ആബെ 2012ല്‍ അധികാരത്തിലെത്തിയത്.

Post A Comment: