ബിജെപി പ്രവര്‍ത്തകന്‍ ആനന്ദന്‍റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം രംഗത്ത്.
ഗുരുവായൂര്‍ : ബിജെപി പ്രവര്‍ത്തകന്‍ ആനന്ദന്‍റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം രംഗത്ത്. കൊല്ലപ്പെട്ട ആനന്ദന്‍റെ വീട് സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസ് അട്ടിമറിക്കാനും തെളിവ് നശിപ്പിക്കാനും ആരേയും അനുവദിക്കരുത്. അതുകൊണ്ടാണ് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭരിക്കുന്ന സര്‍ക്കാരാണ് ആനന്ദന്‍റെ അമ്മയുടെ കണ്ണീര് കാണേണ്ടതെന്നും ഇതുപോലുളള രാഷ്ട്രീയ കൊലപാതകങ്ങള്‍ കേരള സര്‍ക്കാരിന് നാണക്കേടാണെന്നും അദ്ദേഹം വ്യക്തമാക്കി.

Post A Comment: