കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മാധ്യമ ചര്‍ച്ചകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയിലേക്ക്കൊച്ചി: കൊച്ചിയില്‍ പ്രമുഖ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മാധ്യമ ചര്‍ച്ചകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയിലേക്ക്. കേസില്‍ അന്വേഷണ സംഘം സമര്‍പ്പിച്ചിരിക്കുന്ന കുറ്റപത്രത്തിലെ വിവരങ്ങള്‍ ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. പിന്നാലെ ഇക്കാര്യത്തില്‍ ചാനലുകളില്‍ ചര്‍ച്ചയും നടക്കുന്നു. കേസില്‍ വിവരങ്ങള്‍ പുറത്തുവിടുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കണമെന്നാണ് അന്വേഷണ സംഘം ആവശ്യപ്പെടുക. കുറ്റപത്രത്തില്‍ സിനിമ മേഖലകളില്‍ നിന്നുള്ളവരുടേത് ഉള്‍പ്പടെ നിരവധി പേരുടെ മൊഴികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്‍റെ എല്ലാം വിശദാംശങ്ങള്‍ പുറത്തുവരുന്നത് കേസില്‍ പ്രോസിക്യൂഷന് തിരിച്ചടിയാകും. മാത്രമല്ല, പ്രതികള്‍ക്കെതിരേ മൊഴി നല്‍കിയിരിക്കുന്ന സാക്ഷികളെ സ്വാധീനിക്കാന്‍ അവസരമൊരുങ്ങുകയും ചെയ്യും. സിനിമ രംഗത്തുനിന്നുള്ള പ്രധാന സാക്ഷികള്‍ വിവരങ്ങള്‍ പുറത്തുപോകരുതെന്ന കാര്യം ആവശ്യപ്പെട്ടുവെന്നും അതിനാല്‍ കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്തുവിടുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെടും.

Post A Comment: