ഗെയില്‍ വാതക പൈപ് ലൈനെതിരേ നടക്കുന്ന ജനകീയ സമരത്തിന് എല്ലാം പിന്തുണയും നല്‍കുമെന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം.സുധീരന്‍മുക്കം: ഗെയില്‍ വാതക പൈപ് ലൈനെതിരേ നടക്കുന്ന ജനകീയ സമരത്തിന് എല്ലാം പിന്തുണയും നല്‍കുമെന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം.സുധീരന്‍. ഗെയില്‍ സമരത്തിനെതിരേ വ്യാഴാഴ്ച പോലീസ് അതിക്രമം നടന്ന ഇരഞ്ഞിമാവില്‍ സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ഭൂമി നഷ്ടത്തിന്‍റെയും സുരക്ഷയുടെയും പേരില്‍ ജനങ്ങള്‍ നടത്തുന്ന സമരമാണിത്. സമരത്തെ അടിച്ചമര്‍ത്താതെ സര്‍ക്കാര്‍ ജനങ്ങളുടെ ആശങ്ക പരിഹരിക്കുകയാണ് ചെയ്യേണ്ടത്. സര്‍ക്കാര്‍ ഇതിനായി ചര്‍ച്ചയ്ക്ക് തയാറാകണമെന്നും വി.എം.സുധീരന്‍ ആവശ്യപ്പെട്ടു. പി.കെ.കുഞ്ഞാലിക്കുട്ടി എംപി ഉള്‍പ്പടെയുള്ള നേതാക്കളും സുധീരന് ഒപ്പം പ്രദേശത്ത് സന്ദര്‍ശനത്തിന് എത്തി.

Post A Comment: