മൈ​സൂ​രി​ലെ ക്ഷേ​ത്ര​ത്തി​ല്‍ ഭി​ക്ഷാ​ട​നം ന​ട​ത്തി​യ വൃ​ദ്ധ ഒ​ടു​വി​ല്‍ സ്വ​രു​ക്കൂ​ട്ടി​യ പ​ണ​മെ​ല്ലാം ക്ഷേ​ത്ര​ത്തി​ന് ത​ന്നെ സം​ഭാ​വ​ന ന​ല്‍​കി
മൈ​സൂ​ര്‍: മൈ​സൂ​രി​ലെ ക്ഷേ​ത്ര​ത്തി​ല്‍ ഭി​ക്ഷാ​ട​നം ന​ട​ത്തി​യ വൃ​ദ്ധ ഒ​ടു​വി​ല്‍ സ്വ​രു​ക്കൂ​ട്ടി​യ പ​ണ​മെ​ല്ലാം ക്ഷേ​ത്ര​ത്തി​ന് ത​ന്നെ സം​ഭാ​വ​ന ന​ല്‍​കി. എം.​വി. സീ​താ ല​ക്ഷ്മി​യാ​ണ്(85) ഭി​ക്ഷാ​ട​ന​ത്തി​ലൂ​ടെ ല​ഭി​ച്ച 2.5 ല​ക്ഷം രൂ​പ​ ക്ഷേത്രത്തിന് ന​ല്‍​കി​യ​ത്. ക്ഷേ​ത്ര​ത്തി​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് വേ​ണ്ടി ഈ ​പ​ണം വി​നി​യോ​ഗി​ക്കാ​മെ​ന്ന് സീ​താ​ല​ക്ഷ്മി പ​റ​ഞ്ഞു. വോ​ണ്ടി​കൊ​പ്പ​ലി​ലെ പ്ര​സ​ന്ന ആ​ജ്ഞ​നേ​യ സ്വാ​മി ക്ഷേ​ത്ര​ത്തി​ന്‍റെ ക​വാ​ട​ത്തി​ല്‍ ഇ​രു​ന്നാ​ണ് ഇ​വ​ര്‍ ഭി​ക്ഷ​യാ​ചി​ച്ചി​രു​ന്ന​ത്. ശ​രീ​ര​ത്തി​ന്‍റെ ക്ഷീ​ണാ​വ​സ്ഥ മൂ​ലം ജോ​ലി ചെയ്യാന്‍ ക​ഴി​യാ​തി​രു​ന്ന​തോ​ടെ ഇ​വ​ര്‍ ഭി​ക്ഷാ​ട​ന​ത്തി​ലേ​ക്ക് തി​രി​യു​ക​യാ​യി​രു​ന്നു.

Post A Comment: