മന്ത്രിസഭാ യോഗത്തില്‍നിന്നു സിപിഐ മന്ത്രിമാര്‍ വിട്ടുനിന്നതിനെതിരെ സിപിഎം പൊളിറ്റ്ബ്യൂറോയില്‍ വിമര്‍ശനം.

ദില്ലി: അസാധാരണ നടപടിയാണെന്ന് അവയ്‌ലബിള്‍ പിബി, തോമസ് ചാണ്ടിയുടെ രാജിയെച്ചൊല്ലി സിപിഐയും സിപിഎമ്മും തമ്മിലുടലെടുത്ത തർക്കം ദേശീയതലത്തിലേക്ക്. മന്ത്രിസഭാ യോഗത്തില്‍നിന്നു സിപിഐ മന്ത്രിമാര്‍ വിട്ടുനിന്നതിനെതിരെ  സിപിഎം പൊളിറ്റ്ബ്യൂറോയില്‍  വിമര്‍ശനം.  സിപിഎമ്മിന്‍റെ നിലപാട് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സിപിഐയെ അറിയിക്കും. സിപിഐ രാഷ്ട്രീയ പ്രതിസന്ധിയുണ്ടാക്കിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പിബിയില്‍ വ്യക്തമാക്കി. ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി, സിപിഐ മന്ത്രിമാരുടേത് അസാധാരണ നടപടിയാണെന്നു ചൂണ്ടിക്കാട്ടിയിരുന്നു.
സംഭവത്തെ ന്യായീകരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തിയത് സ്ഥിതി സങ്കീർണമാക്കി. അസാധാരണമായ സാഹചര്യമാണ് അസാധാരണമായ നടപടിക്ക് നിര്‍ബന്ധിതമാക്കിയതെന്നാണു സിപിഐ മുഖപത്രമായ ജനയുഗത്തിൽ ചീഫ് എഡിറ്റർ എന്ന നിലയിലെഴുതിയ മുഖപ്രസംഗത്തിൽ കാനം വിശദീകരിച്ചത്.
ഹൈക്കോടതി വിധിയും മൂര്‍ച്ചയേറിയ പരാമര്‍ശങ്ങളും തോമസ് ചാണ്ടിയുടെ മന്ത്രിസഭയിലെ നിലനില്‍പ്പിന്‍റെ സാധുതയെയാണു ചോദ്യം ചെയ്തത്. തോമസ് ചാണ്ടി പങ്കെടുക്കുന്നത് മന്ത്രിസഭയുടെ ജനാധിപത്യ മൂല്യങ്ങളുടെയും കീഴ്‌വഴക്കങ്ങളുടെയും ലംഘനമാണ്. ഈ അസാധാരണ സാഹചര്യമാണ് മന്ത്രിസഭയില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള നടപടിയിലേക്ക് സിപിഐയെ നയിച്ചതെന്നും കാനം പറഞ്ഞിരുന്നു.

Post A Comment: