ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് സിപിഐ നേതാവ് ബിനോയ് വിശ്വം രംഗത്ത്.


തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് സിപിഐ നേതാവ് ബിനോയ് വിശ്വം രംഗത്ത്. നാണവും മാനവും ഉണ്ടെങ്കില്‍ മന്ത്രി തോമസ് ചാണ്ടി രാജി വയ്ക്കണമെന്നു സിപിഐ നേതാവ് ബിനോയ് വിശ്വം. എല്‍ഡിഎഫിന്‍റെ പൊതുവികാരം മന്ത്രിക്കു എതിരാണ്. മന്ത്രിയുടെ ഹര്‍ജി പരിഗണിച്ച അവസരത്തില്‍ ഹൈക്കോടതി തോമസ് ചാണ്ടി മന്ത്രി സ്ഥാനം രാജിവയ്ക്കുന്നതാണ് ഉചിതം. തോമസ് ചാണ്ടി ദന്തഗോപുരത്തില്‍ നിന്നിറങ്ങി സാധാരാണക്കാരനെ പോലെ കോടതി നടപടികള്‍ നേരിടണമെന്നു കോടതി പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് മുന്‍ മന്ത്രിയും സിപിഐ നേതാവുമായ ബിനോയ് വിശ്വവും മന്ത്രിയുടെ രാജി ആവശ്യപ്പെട്ട്‌ രംഗത്തെത്തിയത്.

Post A Comment: