മൊബൈല്‍ ഉപഭോഗ്താക്കള്‍ക്ക് ഫോണ്‍ നമ്പരും ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തിയതി കേന്ദ്രസര്‍ക്കാര്‍ ഫെബ്രുവരി ആറാക്കി ഉയര്‍ത്തി




ദില്ലി: മൊബൈല്‍ ഉപഭോഗ്താക്കള്‍ക്ക് ഫോണ്‍ നമ്പരും ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തിയതി കേന്ദ്രസര്‍ക്കാര്‍ ഫെബ്രുവരി ആറാക്കി ഉയര്‍ത്തി. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. മൊബൈല്‍ കണക്ഷന്‍ എടുക്കുന്നതിനും ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങുന്നതിനും ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ടെന്നും സുപ്രീം കോടതിയെ അറിയിച്ചു. കഴിഞ്ഞദിവസമാണ് 113 പേജുള്ള സത്യവാങ്മൂലം കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ സമര്‍പ്പിച്ചിരിക്കുന്നത്. ബാങ്ക് അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി മാര്‍ച്ച്‌ 31 വരെ നീട്ടിയതായും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. ആധാര്‍ വിവരങ്ങള്‍ അതീവ സുരക്ഷയോടെയാണ് സംരക്ഷിക്കുന്നതെന്നും ഇതുവരെ ആധാര്‍ വിവരങ്ങള്‍ ശേഖരിച്ച യുഐഡിഎഐ സെര്‍വറുകള്‍ ഹാക്കിങ് അടക്കമുള്ള സൈബര്‍ ആക്രമണങ്ങള്‍ നേരിട്ടിട്ടില്ലെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്.

Post A Comment: