ചന്ദ്രബോസ് വധക്കേസില്‍ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന മുഹമ്മദ് നിസാമിനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം.

കൊച്ചി: ചന്ദ്രബോസ് വധക്കേസില്‍ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന മുഹമ്മദ് നിസാമിനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം. നിസാമില്‍ നിന്ന് വധഭീഷണിയുണ്ടെന്ന് കാണിച്ച്‌ സഹോദരങ്ങള്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം. തൃശൂര്‍ ക്രൈംബ്രാഞ്ചിനാണ് അന്വേഷണ ചുമതല. മുഹമ്മദ് നിസാമില്‍ നിന്ന് ഭീഷണിയുണ്ടെന്ന് കാണിച്ച്‌ കഴിഞ്ഞയാഴ്ചയാണ് സഹോദരങ്ങളായ അബ്ദുള്‍ നിസാര്‍, അബ്ദുള്‍ റസാഖ്, ബിസിനസ് പാര്‍ട്ണര്‍ ബഷീര്‍ അലി എന്നിവര്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റയെ നേരിട്ട് കണ്ട് പരാതി നല്‍കിയത്. ഗുണ്ടകള്‍ക്ക് നിസാം സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ടെന്നും ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നുമായിരുന്നു പരാതി. ഇപ്പോള്‍ ജയിലില്‍ കഴിയുന്ന രണ്ട് ഗുണ്ടകളുടെ ബന്ധുക്കള്‍ക്ക് നിസാമിന്‍റെ ഓഫീസില്‍ നിന്ന് പണം നല്‍കിയെന്ന് സഹോദരങ്ങള്‍ ആരോപിക്കുന്നു.

Post A Comment: