പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച്ച ചെന്നൈയിലെത്തും.
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച്ച ചെന്നൈയിലെത്തും. തമിഴ് പ്രാദേശിക പത്രത്തിന്‍റെ പ്ലാറ്റിനം ജൂബിലിക്കായാണ് പ്രധാനമന്ത്രി ചെന്നൈയിലെത്തുന്നത്. ചെന്നൈയിലെത്തുന്ന പ്രധാനമന്ത്രി ഡി.എം.കെ പ്രസിഡന്റ് കരുണാനിധിയെ സന്ദര്‍ശിക്കും. പ്രധാനമന്ത്രിയുടെ ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ടി.വി.സോമനാഥന്‍റെ മകളുടെ വിവാഹത്തിലും മോദി പങ്കെടുക്കുന്നുണ്ട്. ബിജെപി ദേശീയ ജനല്‍ സെക്രട്ടറി പി. മുരളീധര റാവുവാണ് ഡി.എം.കെ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ച സ്ഥിരീകരിച്ചത്. ഗോപാലപുരത്തുള്ള കരുണാനിധിയുടെ വസതിയിലാണ് കൂടിക്കാഴ്ച നടത്തുന്നത്. മാത്രമല്ല, ചെന്നൈയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി തമിഴ്നാട് മുഖ്യമന്ത്രി പളനിസ്വാമിയുമായും ഉപമഖ്യമന്ത്രി ഒ. പനീര്‍ ശെല്‍വമായും ചര്‍ച്ച നടത്തും.

Post A Comment: