ഫോണ്‍കെണി വിവാദം സംബന്ധിച്ച ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം പരിഗണിക്കും.തിരുവനന്തപുരം: ഫോണ്‍കെണി വിവാദം സംബന്ധിച്ച ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം പരിഗണിക്കും. റിപ്പോര്‍ട്ട് ഇന്നലെ മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. മന്ത്രിയായിരുന്ന എകെ ശശീന്ദ്രനെ ടെലിവിഷന്‍ ചാനല്‍ ഫോണ്‍കെണിയില്‍ കുടുക്കിയതാണെന്ന് കമ്മീഷന്‍ കണ്ടെത്തിയിരുന്നു. എകെ ശശീന്ദ്രനെ പൂര്‍ണ്ണമായും കുറ്റവിമുക്തനാക്കുന്നതാണ് ഉള്ളടക്കമെങ്കില്‍, അദ്ദേഹത്തെ മന്ത്രിസഭയിലേക്ക് മടക്കിക്കൊണ്ടുവരണമെന്ന ആവശ്യം എന്‍സിപി മുഖ്യമന്ത്രിക്ക് മുന്നില്‍വെക്കും. ഇക്കാര്യത്തില്‍മുന്നണിയും മുഖ്യമന്ത്രിയുമാണ് തീരുമാനമെടുക്കേണ്ടത്. സംപ്രേഷണ നിയമങ്ങള്‍ ലംഘിച്ച ചാനലിന്‍റെ ലൈസന്‍സ് റദ്ദാക്കാനും മേധാവിയെ പ്രോസിക്യൂട്ട് ചെയ്യാനും നടപടി വേണമെന്നതാണ് റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശ. വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള മാധ്യമങ്ങളുടെ കടന്ന് കയറ്റം ഒഴിവാക്കാന്‍ നിയമനിര്‍മാണം വേണമെന്നും ജഡ്ജി പിഎസ് ആന്‍റണി ആവശ്യപ്പെട്ടിട്ടുണ്ട്.

Post A Comment: