കലാഭവന്‍ മണിയുടെ ജീവിതകഥയുമായി സാമ്യമുള്ള സിനിമയാണ് വിനയന്‍ ഒരുക്കുന്ന 'ചാലക്കുടിക്കാരന്‍ ചങ്ങാതി'.


കലാഭവന്‍ മണിയുടെ ജീവിതകഥയുമായി സാമ്യമുള്ള സിനിമയാണ് വിനയന്‍ ഒരുക്കുന്ന 'ചാലക്കുടിക്കാരന്‍ ചങ്ങാതി'. ചിത്രത്തിലെ നായികമാരില്‍ ഒരാള്‍ ഹണി റോസാണ്. ചിത്രത്തിലെ ഹണിയുടെ പുതിയ ചിത്രം സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. പരമ്പരാഗത കേരളീയ വേഷവും ആഭരണങ്ങളും അണിഞ്ഞ് നില്‍ക്കുന്ന പുതിയ ഫോട്ടോ ഹണി തന്നെയാണ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്. ചിത്രത്തിന്‍റെ രചന ഉമ്മര്‍ കരിക്കാടും സംവിധാനം വിനയയനുമാണ് നിര്‍വഹിക്കുന്നത്. മണിയുടെ ജീവിതകഥയല്ല ഇതെന്നും എന്നാല്‍, മണിയുടെ ജീവിതത്തിലെ ചിലതെല്ലാം ചിത്രത്തില്‍ ഉണ്ടാകുമെന്നും സംവിധായകന്‍ വെളിപ്പെടുത്തിയിരുന്നു.

Post A Comment: