ഉപജില്ല സ്കൂള്‍ കലോത്സവത്തില്‍ ബഥനി സെന്റ്‌ ജോണ്‍സ് ഇംഗ്ലീഷ് സ്കൂളിന് ഓവറോള്‍ കിരീടം, പന്നിത്തടം കോണ്‍കോഡ് ഇംഗ്ലീഷ് സ്കൂളിനു രണ്ടാം സ്ഥാനം.

കുന്നംകുളം:  മറ്റം  സെന്റ് ഫ്രാന്‍സിസ് സ്കൂളില്‍ മൂന്നു ദിവസങ്ങളിലായി നടന്നു വന്നിരുന്ന ഉപജില്ല സ്കൂള്‍ കലോത്സവത്തില്‍ ബഥനി സെന്റ്‌ ജോണ്‍സ് ഇംഗ്ലീഷ് സ്കൂളിന് ഓവറോള്‍ കിരീടം, പന്നിത്തടം കോണ്‍കോഡ് ഇംഗ്ലീഷ് സ്കൂളിനു രണ്ടാം സ്ഥാനം. പൊതുവിഭാഗത്തില്‍ എല്‍ പി തലത്തില്‍ കോണ്‍കോഡ് ഇംഗ്ലീഷ് സ്കൂളും, യു പി, ഹൈ സ്കൂള്‍ തലങ്ങളില്‍ ബഥനി സെന്റ്‌ ജോണ്‍സ് ഇംഗ്ലീഷ് സ്കൂളും, ഹയര്‍സെക്കന്‍ഡറി തലത്തില്‍ കുന്നംകുളം വൊക്കേഷണല്‍ സ്കൂളും ഒന്നാം സ്ഥാനം നേടി. സംസ്കൃതോത്സവത്തില്‍ ചോവ്വന്നൂര്‍ സെന്റ്‌ മേരീസ് സ്കൂളും, അറബിക് തലത്തില്‍ കോണ്‍കോഡ് ഇംഗ്ലീഷ് സ്കൂളും ചാമ്പ്യന്‍മാരായി. സമാപന സമ്മേളനം മുരളി പെരുനെല്ലി എം എല്‍ എ ഉദ്ഘാടനം ചെയ്തു. കണ്ടാണശ്ശേരി പഞ്ചായത്ത് പ്രസിഡന്റ്‌ കെ ജി പ്രമോദ് അദ്ധ്യക്ഷനായിരുന്നു, കുന്നംകുളം എഇഓ പി സച്ചിദാനന്ദന്‍ വിജയികള്‍ക്കുള്ള ട്രോഫികള്‍ വിതരണം ചെയ്തു. ചോവ്വന്നൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഉഷാ പ്രഭുകുമാര്‍, എന്‍ എ ഇക്ബാല്‍, മിനി ജയന്‍, ടി കെ ദാസന്‍, നളിനി രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. അടുത്ത വര്‍ഷത്തെ കലോത്സവം നടക്കുന്ന അക്കികാവ് ടി എം വി എച്ച് എസ് സ്കൂളിനു പതാക കൈമാറിയതോടെ ചടങ്ങുകള്‍ സമാപിച്ചു. ഇതിനിടെ കലോത്സവത്തിന്റെ സമാപന വേദിയി സ്വകാര്യ സ്കൂ മേധാവിക   സമ്മാനദാനം നടത്തിയത് വിവാദമായി. ഹയ സെക്കണ്ടറി വിഭാഗത്തി ഒന്നാമതെത്തിയ കുന്നംകുളം ഗവ ബോയ്സ് ഹയ സെക്കണ്ടറി സ്കൂളിന് ബഥനി സെന്റ് ജോസ് ഹയ സെക്കന്ററി സ്കൂ പ്രിസിപ്പ ഫാദ പത്രോസാണ് ട്രോഫി സമ്മാനിച്ചത്. സമ്മാനം നേടിയ മറ്റൊരു സ്കൂളിന്പന്നിത്തടം കോകോഡ് സ്കൂ മാനേജ ബഷീറും സമ്മാനം നല്‍കി. തക്കം ഒഴിവാക്കാ വിദ്യാത്ഥിക വേദിയി കയറി സമ്മാനം കൈപ്പറ്റിയെങ്കിലും, പൊതു വിദ്യാലയങ്ങളെ അവഹേളിച്ച നടപടിക്കെതിരെ വിദ്യാഭ്യാസ വകുപ്പിന് പരാതി തകുമെന്ന് സ്കൂ അധികൃതരും പി ടി എ ഭാരവാഹികളും പറഞ്ഞു. 

Post A Comment: