തന്‍റെ മതവിശ്വാസം അനുസരിച്ചു ജീവിക്കാൻ അനുവദിക്കണമെന്നു നിലപാടു വ്യക്തമാക്കി ഹാദിയ സുപ്രീംകോടതിയിൽ

ദില്ദില്ലി: തന്‍റെ മതവിശ്വാസം അനുസരിച്ചു ജീവിക്കാ അനുവദിക്കണമെന്നു നിലപാടു വ്യക്തമാക്കി ഹാദിയ സുപ്രീംകോടതിയി. തനിക്കു സ്വാതന്ത്ര്യം വേണം. പഠനം പൂത്തിയാക്കാ അനുവദിക്കണം. മനുഷ്യനെന്ന പരിഗണന വേണം. മാതാപിതാക്കളുടെ സമ്മദ്ദം സഹിക്കാതെയാണു വീടുവിട്ടത് സുപ്രീംകോടതിയുടെ ചോദ്യങ്ങക്കു മറുപടിയായി ഹാദിയ പറഞ്ഞു. പരിഭാഷകന്റെ സഹായത്തോടെയാണു ഹാദിയ സുപ്രീംകോടതിയോടു നിലപാടു വ്യക്തമാക്കിയത്. മലയാളത്തിലായിരുന്നു ഹാദിയയുടെ മറുപടിക. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണു ഹാദിയയോടു നിലപാടു ചോദിച്ചറിഞ്ഞത്.
അതേസമയം, ത്താവ് ഷഫി ജഹാനെ രക്ഷകത്താവാക്കണമെന്ന ആവശ്യവും അദേഹത്തോടൊപ്പം പോകണമെന്ന ആവശ്യവും സുപ്രീംകോടതി തക്കാലം അനുവദിച്ചില്ല. മലപ്പുറത്തെ സുഹൃത്തിന്‍റെ വീട്ടി പോകാണമെന്ന ആവശ്യവും തള്ളി. ഹാദിയ ആദ്യം പഠനം പൂത്തിയാക്കുകയാണ് വേണ്ടത്. ഹാദിയയെ ഒരു ഡോക്ടറായി കാണാനാണ് ആഗ്രഹിക്കുന്നത്. സേലം ശിവരാജ് ഹോമിയോ മെഡിക്ക കോളജ് ഡീ ആയിരിക്കും തക്കാലം ഹാദിയയുടെ രക്ഷകത്താവ്. ഹാദിയയുടെ സുരക്ഷാ ചുമതല തമിഴ്നാട് സക്കാരിനായിരിക്കും. ഡഹിയിനിന്നും സേലത്തെ കോളജിലേക്കു പോകാം. യാത്രാ സൗകര്യം സക്കാ ഒരുക്കണം. പഠനം പൂത്തിയാക്കാ കോളജിന്‍റെ ഹോസ്റ്റ സൗകര്യം അനുവദിക്കണം. ഹൗസ് സസി പൂത്തിയാക്കണം സുപ്രീംകോടതി വ്യക്തമാക്കി.
ഷഫി ജഹാനുമായുള്ള വിവാഹം സംബന്ധിച്ച കേസ് ജനവരി മൂന്നാം വാരം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി പറഞ്ഞു. വിവാഹം റദ്ദാക്കിയ കേരള ഹൈക്കോടതി വിധി റദ്ദാക്കുന്ന നടപടികളിലേക്കും സുപ്രീംകോടതി കടന്നില്ല.
പഠനം സക്കാരിന്റെ ചെലവി വേണമോയെന്ന ചോദ്യത്തിനു ഭത്താവ് ഷഫി ജഹാനു തന്റെ പഠനചെലവു വഹിക്കാ കഴിയുമെന്നു ഹാദിയ മറുപടി നകിയിരുന്നു. ഭത്താവാണു തന്റെ രക്ഷകത്താവ്. സക്കാ ചെലവി പഠനം പൂത്തിയാക്കാനില്ലെന്നും ഹാദിയ വ്യക്തമാക്കി. ഷഫി തന്റെ ഭത്താവാണെന്നു ശനിയാഴ്ച നെടുമ്പാശേരി വിമാനത്താവളത്തി എത്തിയ മാധ്യമപ്രവത്തരോടു ഹാദിയ പറഞ്ഞിരുന്നു.
ഹാദിയയുടെ മൊഴി അടച്ചിട്ട മുറിയി കേക്കണമെന്ന പിതാവ് അശോകന്റെ ആവശ്യം സുപ്രീംകോടതി നേരത്തെ തളളിയിരുന്നു. അടച്ചിട്ട മുറിയി മൊഴി രേഖപ്പെടുത്തേണ്ട സാഹചര്യം ഇല്ലെന്നു വ്യക്തമാക്കിയാണു സുപ്രീംകോടതിയുടെ തീരുമാനം. ഹാദിയയുമായുള്ള വിവാഹം റദ്ദാക്കിയ ഹൈക്കോടതി നടപടി ചോദ്യം ചെയ്തു കൊല്ലം സ്വദേശി ഷഫി ജഹാ സമപ്പിച്ച ഹജിയിലാണു സുപ്രീംകോടതിയി നടപടിക തുടങ്ങിയത്.
ഹാദിയയുടെ മൊഴി അടച്ചിട്ട മുറിയി കേക്കണമെന്ന പിതാവ് അശോകന്റെ ഹജിയാണു കോടതി ആദ്യം പരിഗണിച്ചത്. പിതാവിന്റെ ആവശ്യത്തെ എഐഎയും പിന്തുണച്ചിരുന്നു.


Post A Comment: