പഠനകാലം മുതല്‍ അബിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായി നടന്‍ സലീംകുമാര്‍.


തിരുവനന്തപുരം: പഠനകാലം മുതല്‍ അബിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായി നടന്‍ സലീംകുമാര്‍. കലാഭവനില്‍ നിന്നും മാറി അദ്ദേഹം മറ്റൊരു ട്രൂപ്പുണ്ടാക്കിയപ്പോള്‍ അതില്‍ സഹകരിക്കാന്‍ തനിക്ക് കഴിഞ്ഞെന്നും സലീംകുമാര്‍ പറഞ്ഞു. അബിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുകയായിരുന്നു അദ്ദേഹം. അബിയുമൊത്തുള്ള സൗഹൃദം മരണം വരെ സൂക്ഷിക്കാന്‍ സാധിച്ചു. അടുത്തിടെ അന്തരിച്ച മിമിക്രി കലാകാരന്‍ ഷിയാസിന്‍റെ കുടുംബത്തിനായി ഒരു സ്റ്റേജ് ഷോ അബി മുന്‍കൈയ്യെടുത്ത് സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയില്‍ അബിക്കൊപ്പം പങ്കെടുക്കാനായെന്നും സലീംകുമാര്‍ പറഞ്ഞു

Post A Comment: