സോളാര്‍ അഴിമതിയില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും പല മന്ത്രിമാര്‍ക്കും പങ്കുണ്ടെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.


Midhun
തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വെന്തുരുകി യുഡിഎഫും കോണ്‍ഗ്രസും. സോളാര്‍ അഴിമതിയില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും പല മന്ത്രിമാര്‍ക്കും പങ്കുണ്ടെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയിലെ അംഗങ്ങള്‍, കോണ്‍ഗ്രസ് എംപിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ സരിതയെ ലൈംഗികമായി പീഡിപ്പിച്ചെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. റിപ്പോര്‍ട്ടില്‍ പരമാര്‍ശമുള്ളവര്‍ക്കെതിരെ അഴിമതി നിരോധനനിയമപ്രകാരവും ലൈംഗിക പീഡന നിയമപ്രകാരവും കേസെടുക്കാമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ലൈംഗികാരോപണങ്ങളില്‍ ക്രിമിനല്‍  അന്വേഷണം നടത്തും.
സോളാര്‍ അഴിമതിയില്‍ ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിന് വ്യക്തമായ പങ്കുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉമ്മന്‍ ചാണ്ടിക്ക് സരിതയെ നേരത്തെ മുതല്‍ തന്നെ അറിയാം. ഉമ്മന്‍ ചാണ്ടിയെ സഹായിക്കാന്‍ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ശ്രമിച്ചു. കേസ് അന്വേഷിച്ച അന്വേഷണസംഘം ഉമ്മന്‍ ചാണ്ടിയെ സഹായിക്കാന്‍ വളരെ ആയാസപ്പെട്ടു. റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉമ്മന്‍ ചാണ്ടി, ആര്യാടന്‍ മുഹമ്മദ്, അടൂര്‍ പ്രകാശ്, കെസി വേണുഗോപാല്‍, ഹൈബി ഈഡന്‍, ജോസ് കെ മാണി, മുന്‍കേന്ദ്രമന്ത്രി പളനിമാണിക്യം എന്നിവര്‍ സരിതയെ ലൈംഗികമായി പീഡിപ്പിച്ചു. മുന്‍ എംഎല്‍എമാരായ ബെന്നി ബെഹന്നാന്‍, തമ്പാനൂര്‍ രവി എന്നവര്‍ സരിതയെ സ്വാധീനിക്കാന്‍ ശ്രമിച്ചു.
കമ്മീഷന്‍റെ നിര്‍ണായക കണ്ടെത്തല്‍ ഇങ്ങനെയാണ്:
2011 മുതല്‍ ഉമ്മന്‍ ചാണ്ടിക്ക് സരിതയെ നേരിട്ട് അറിയാം. അഴിമതി ആരോപണങ്ങളില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ട്. ടീം സോളാര്‍ ഉപഭോക്താക്കളില്‍ നിന്ന് പിരിച്ച 32 ലക്ഷം ഉമ്മന്‍ ചാണ്ടിക്ക് നല്‍കി. പരാതിക്കാരില്‍ ഒരാളായ മല്ലേലി ശ്രീധരന്‍നായരില്‍ നിന്ന് കിട്ടിയ പണമാണ് ഉമ്മന്‍ ചാണ്ടിക്ക് നല്‍കിയത്. സരിതയുടെ ക്രിമിനല്‍ പശ്ചാത്തലവും ഉമ്മന്‍ ചാണ്ടി അറിഞ്ഞിരുന്നു. ഉപഭോക്താക്കളെ വഞ്ചിക്കാന്‍ ഉമ്മന്‍ ചാണ്ടി സരിതയെ സഹായിച്ചു. ഉമ്മന്‍ ചാണ്ടി പീഡിപ്പിച്ചു എന്ന സരതിയുടെ കത്ത് റിപ്പോര്‍ട്ടിന്റെ ഭാഗമായി ചേര്‍ത്തു. ലൈംഗിക ആരോപണം നേരിടുന്നവര്‍ ഫോണില്‍ വിളിച്ചതിന് തെളിവ്. അഴിമതി, ലൈംഗിക ആരോപണങ്ങളില്‍ തുടരന്വേഷണം വേണം.
സോ­ളാര്‍ കേ­സില്‍ ജു­ഷീ­ഷ്യല്‍ അ­ന്വേഷ­ണം ന­ടത്തി­യ ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സരി­ത കമ്മീ­ഷ­ന് നല്‍കി­യ ക­ത്ത് റി­പ്പോര്‍­ട്ടില്‍ സംക്ഷിപ്തമായി ഉള്‍­പ്പെ­ടു­ത്തി­യി­ട്ടുണ്ട്. തന്നെ ലൈംഗികമായി ഉപയോഗിച്ചവരുടെ വിവരങ്ങള്‍ ഈ കത്തില്‍ സരിത വിശദീകരിക്കുന്നുണ്ട്. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി സരിതയെ ലൈംഗികമായി ചൂഷണം ചെയ്‌തെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ക്ലിഫ് ഹൗസില്‍ വെച്ചാണ് ഉമ്മന്‍ ചാണ്ടി ലൈംഗികപീഡനം നടത്തിയത്. ഉമ്മന്‍ ചാണ്ടിയെ കൂടാതെ മന്ത്രിമാരായിരുന്ന അടൂര്‍ പ്രകാശ്, ആര്യാടന്‍ മുഹമ്മദ്, എപി അനില്‍കുമാര്‍ എന്നിവരും സരിതയെ ലൈംഗികമായി പീഡിപ്പിച്ചു. കേന്ദ്രമന്ത്രിയായിരുന്ന കെസി വേണുഗോപാല്‍ തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് സരിതയുടെ കത്തില്‍ പറയുന്നത്.


Post A Comment: