ജമ്മുകശ്മീരില്‍ ഏറ്റുമുട്ടലിനിടെ പൊലീസുകാരനും തീവ്രവാദിയും കൊല്ലപ്പെട്ടുശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഏറ്റുമുട്ടലിനിടെ പൊലീസുകാരനും തീവ്രവാദിയും കൊല്ലപ്പെട്ടു. ശ്രീനഗറിലെ സുകര മേഖലയില്‍ വെള്ളിയാഴ്ചയായിരുന്നു ഏറ്റുമുട്ടല്‍. കാറിലെത്തിയ മൂന്നംഗ തീവ്രവാദി സംഘം ശ്രീനഗറിലെ സാകുറ ക്രോസിങ്ങില്‍ പൊലീസ് സംഘത്തിന് നേരെ നിറയൊഴിക്കുകയായിരുന്നു. ആക്രമണത്തില്‍ ഇമ്രാന്‍ തക് എന്ന എസ്‌ഐ ആണ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ് ഒരു തീവ്രവാദി കൊല്ലപ്പെട്ടത്. രണ്ടു പേര്‍ രക്ഷപ്പെട്ടു. മേഖലയിലെ എട്ട് പൊലീസ് സ്റ്റേഷനുകള്‍ക്ക് പരിധിയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. സ്കൂളുകളും കോളേജുകളും അടച്ചിട്ടു. ശനിയാഴ്ചയും തുറക്കില്ല.

Post A Comment: