ഹാദിയയെ തന്നോടൊപ്പം വിട്ടുനല്‍കണമെന്ന് നിര്‍ബന്ധമില്ലെന്ന് പിതാവ് അശോകന്‍


ദില്ലി: ഹാദിയയെ തന്നോടൊപ്പം വിട്ടുനല്‍കണമെന്ന് നിര്‍ബന്ധമില്ലെന്ന് പിതാവ് അശോകന്‍. കോടതിയില്‍ ഹാദിയയുടെ സംരക്ഷണം ആവശ്യപ്പെടില്ല. എന്നാല്‍ നിക്ഷപക്ഷരായ വ്യക്തിയുടെയോ സംഘടനയുടെയോ സംരക്ഷണം എതിര്‍ക്കില്ലെന്നും അശോകന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഹാ​ദി​യ​യെ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നിനാണ് സു​പ്രീം​കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കുന്നത്. ശ​നി​യാ​ഴ്ച് വൈ​കി​ട്ടു ഡ​ല്‍​ഹി​യി​ലെ​ത്തി​യ ഹാദിയ ക​ന​ത്ത സു​ര​ക്ഷാ​സ​ന്നാ​ഹ​ങ്ങ​ളോ​ടെ കേ​ര​ള ഹൗ​സി​ലാ​ണു ക​ഴി​യു​ന്ന​ത്. കേ​സി​ല്‍ ഹാദിയയു​ടെ മൊ​ഴി ക​ണ​ക്കി​ലെ​ടു​ക്ക​രു​തെ​ന്ന് എ​ന്‍​ഐ​എ ഇ​ന്നാ​വ​ശ്യ​പ്പെ​ട്ടേ​ക്കും.

Post A Comment: