സമരം തീര്‍ക്കുന്നതിന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്‍റെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.

കുന്നംകുളം: കിഴൂര്‍ വിവേകാനന്ദ കോളേജില്‍ എബിവിപിയുടെ നേതൃത്വത്തില്‍ നടക്കുന്ന വിദ്യാര്‍ഥിസമരം നാല് ദിവസം പിന്നിട്ടു. മാനേജ്മെന്റിന്‍റെ ഭാഗത്തുനിന്നും അനൂകൂല നടപടിയില്ലാത്തതില്‍ പ്രതിഷേധിച്ച് കോളേജ് യൂണിയന്‍ ചെയര്‍മാന്‍  നിരാഹാര സമരം തുടങ്ങി. കോളേജിലെ മലയാളം ഡിപ്പാര്‍ട്‌മെന്റില്‍ അധ്യാപക കുറവ് പരിഹരിക്കുക, ക്ലാസ്സുകളിലെ തകരാറായ സീലിങ്ങുകള്‍ ശരിയാക്കുക, ഓഡിറ്റോറിയനിര്‍മ്മാണം ഉടന്‍ തുടങ്ങുക, എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എ.ബി.വി.പി. യുണിറ്റിന്‍റെ നേതൃത്വത്തില്‍ സമരം നടത്തുന്നത്. നാലാം  ദിവസത്തിലേക്ക് കടന്നിട്ടും  സമരം തീര്‍ക്കുന്നതിന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഇതുവരെയായിട്ടും ഉണ്ടായിട്ടില്ലെന്ന്  വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ഇതേ തുടര്‍ന്നാണ്‌ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ എം എസ് ജിതിന്‍ നിരാഹാരസമരം ആരംഭിച്ചത്.   കഴിഞ്ഞ ജൂണ്‍ മാസം മുതല്‍ പുതിയ അധ്യാപകര്‍ വരേണ്ടതായിരുന്നെന്നും എന്നാല്‍ 6 മാസമായിട്ടും അധ്യാപക നിയമനം നടന്നിട്ടിലെന്നും കോളേജിന്റെ ഭാഗത്തു നിന്നുളള നടപടികള്‍ പൂര്‍ത്തിയായിട്ടും  മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുളള  അനാസ്ഥ മൂലമാണ് നിയമനം വൈകുന്നതെന്നും, ഇവര്‍ ആരോപിക്കുന്നു. ആവശ്യങ്ങള്‍ ഉടന്‍ പരിഹാരം കാണണമെന്നും അല്ലാത്ത പക്ഷം ശ്കതമായ സമര പരിപാടികളോടെ മുന്നോട്ടുപോകാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം.

Post A Comment: