2009 നവംബര്‍ 15ന് നടന്ന ആനവേട്ട കേസിലെ പ്രതികള്‍ക്കാണ് ചാലക്കുടി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എസ്.സൂരജ് തടവുശിക്ഷ വിധിച്ചത്.


 


ചാലക്കുടി: വാഴച്ചാല്‍ ഫോറസ്റ്റ് ഡിവിഷനിലെ കൊല്ലതിരുമേട് റേഞ്ചില്‍ ആനവേട്ട കേസിലെ ഏഴു പ്രതികളെയും കഠിന തടവിന് ശിക്ഷിച്ചു. 2009 നവംബര്‍ 15ന് നടന്ന ആനവേട്ട കേസിലെ പ്രതികള്‍ക്കാണ് ചാലക്കുടി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എസ്.സൂരജ് തടവുശിക്ഷ വിധിച്ചത്. കുട്ടമ്പുഴ കൂവപ്പാറ സ്വദേശികളായ ഒന്നാം പ്രതി പുറത്തയില്‍ സജി, രണ്ടാം പ്രതി ഒറവങ്ങച്ചാലില്‍ ജിജോ എന്ന ആണ്ടികുഞ്ഞ്, സഹോദരന്‍ റെജി, നാലാം പ്രതി കളരിക്കുടിയില്‍ സേവ്യര്‍, അഞ്ചാം പ്രതി ജിതിന്‍ എന്നിവരെ അഞ്ച് വര്‍ഷത്തെ കഠിന തടവിനും പതിനയ്യായിരം രൂപ പിഴ ഈടാക്കാനുമാണ് ശിക്ഷിച്ചത്. ആറാം പ്രതി തിരുവനന്തപുരം ചാക്ക സ്വദേശി ചേന്തിമുടമ്പില്‍ രവി എന്ന ചാക്ക രവി, ഏഴാം പ്രതി തിരുവനന്തപുരം പൂവ്വത്തൂര്‍ ശ്യാംകുമാര്‍ എന്ന തമ്പി എന്നിവരെ മൂന്ന് വര്‍ഷത്തെ കഠിന തടവിനും പതിനായിരം രൂപ പിഴയുമായാണ് വിധിച്ചത്. ആണ്ടികുഞ്ഞ് കുപ്രസിദ്ധ ആനവേട്ടക്കാരന്‍ കുട്ടമ്പുഴ വാസുവിനൊപ്പം ചേര്‍ന്ന് മലയാറ്റൂര്‍, വാഴച്ചാല്‍ ഭാഗങ്ങളില്‍ പതിനെട്ടോളം ആന നായാട്ട് നടത്തിയിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. ആറാം പ്രതി ചാക്ക രവിയാണ് ആനക്കൊമ്പ് വാങ്ങി ശില്‍പമാക്കി വ്യാപാരം നടത്തുന്നത്.

Post A Comment: