തോമസ് ചാണ്ടിയുടെ വിഷയത്തില്‍ മുഖ്യമന്ത്രി മൗനം ഭജിക്കുന്നതിനെ വിമര്‍ശിച്ച്‌ കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന്‍തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ വിഷയത്തില്‍ മുഖ്യമന്ത്രി മൗനം ഭജിക്കുന്നതിനെ വിമര്‍ശിച്ച്‌ കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന്‍. മുഖ്യമന്ത്രിയുടെ നിസഹായാവസ്ഥയില്‍ സഹതാപമുണ്ടെന്ന് എം.എം ഹസന്‍ പ്രതികരിച്ചു. കോടീശ്വരനെ കാണുമ്പോള്‍ മുഖ്യമന്ത്രി കാര്യങ്ങള്‍ മറക്കുകയാണോ എന്നും ഹസന്‍ ചോദിച്ചു. രാജി വയ്ക്കില്ലെന്ന നിലപാട് എന്‍.സി.പി ആവര്‍ത്തിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടാണ് തോമസ് ചാണ്ടിയുടെ വിഷയത്തില്‍ നിര്‍ണായകം. എന്നാല്‍, ഇന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി.

Post A Comment: