തന്‍റെ കാര്‍ അപകടത്തില്‍ പെട്ടിട്ടില്ലെന്ന് നടന്‍ അമിതാഭ് ബച്ചന്‍


കൊല്‍ക്കത്ത : തന്‍റെ കാര്‍ അപകടത്തില്‍ പെട്ടിട്ടില്ലെന്ന് നടന്‍ അമിതാഭ് ബച്ചന്‍. ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. താന്‍ സുഖമായിരിക്കുന്നുവെന്നും തനിക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ലെന്നും ബച്ചന്‍ ട്വീറ്റ് ചെയ്തു. കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് എത്തിയ അമിതാഭ് ബച്ചന്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടുവെന്ന് കഴിഞ്ഞ ദിവസം ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ഇത്തരം വാര്‍ത്തകള്‍ തെറ്റാണെന്നും അത്തരത്തില്‍ യാതൊരു വിധ അപകടങ്ങളും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Post A Comment: