സര്‍ക്കാര്‍ ഭൂമി കൈയേറിയ തോമസ് ചാണ്ടി ഉടന്‍ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.


കോഴിക്കോട്: സര്‍ക്കാര്‍ ഭൂമി കൈയേറിയ തോമസ് ചാണ്ടി ഉടന്‍ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് നിലനില്‍ക്കുന്ന നെല്‍വയല്‍-തണ്ണീര്‍ത്തട നിയമം ലംഘിക്കുകയും അനധികൃതമായി ഭൂമി സ്വന്തമാക്കുകയും ചെയ്ത മന്ത്രിയെ ഇത്രയും നാള്‍ സംരക്ഷിച്ചത് സിപിഎമ്മാണ്. അഴിമതിക്കാരനായ മന്ത്രിയെ സംരകഷിക്കുന്നത് ഇനിയും തുടരണമോ എന്ന് സിപിഎം തീരുമാനിക്കട്ടെ. മന്ത്രിയെ സംരക്ഷിച്ചതോടെ സിപിഎം ജനമധ്യത്തില്‍ തുറന്നുകാട്ടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. സോളാര്‍ കേസ് രാഷ്ര്ടീയമായും നിയമപരമായും കോണ്‍ഗ്രസ് നേരിടും. തനിക്കെതിരേ സരിത ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. കമ്മീഷന്‍ റിപ്പോര്‍ട്ട് ഗൗരവതരമാണെന്ന വി.എം.സുധീരന്‍റെ അഭിപ്രായം ശരിയാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Post A Comment: