കൊച്ചിയില്‍ മദ്യപിച്ച്‌ വാഹനമോടിച്ച നാല് സ്വകാര്യബസ് ഡ്രൈവര്‍മാര്‍ അറസ്റ്റില്‍
ആലുവ: കൊച്ചിയില്‍ മദ്യപിച്ച്‌ വാഹനമോടിച്ച നാല് സ്വകാര്യബസ് ഡ്രൈവര്‍മാര്‍ അറസ്റ്റില്‍. ആലുവ - എറണാകുളം റൂട്ടില്‍ സ്വകാര്യബസ് അപകടങ്ങള്‍ പതിവായ സാഹചര്യത്തില്‍ പൊലീസ് സംഘം ആലുവ കേന്ദ്രീകരിച്ച്‌ നടത്തിയ പരിശോധനയിലാണ് മദ്യ ലഹരിയിലായിരുന്ന ഡ്രൈവര്‍മാരെ പിടികൂടിയത്. കഴിഞ്ഞ ദിവസം വ്യത്യസ്ത സ്വകാര്യബസ് അപകടങ്ങളിലായി 2 പേര്‍ മരിച്ചിരുന്നു. മാത്രമല്ല, സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ക്കിടയില്‍ ജോലി സമയത്തെ മദ്യപാനം വ്യാപകമാണെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. മദ്യപന്മാര്‍ ഓടിച്ച ബസ്സുകളുടെ പെര്‍മിറ്റ് റദ്ദാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം അപകടത്തിന് കാരണമായ രണ്ട് ബസുകളിലെയും ഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സ് ഉണ്ടായിരുന്നില്ല. അതിനാല്‍, സ്വകാര്യബസ് ഡ്രൈവര്‍മാരുടെ ലൈസന്‍സ് രേഖകളും പൊലീസ് പരിശോധിച്ച്‌ വരികയാണ്.

Post A Comment: