പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ലോക സുന്ദരി മാനുഷി ചില്ലറെ കൂടിക്കാഴ്ച നടത്തി.
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ലോക സുന്ദരി മാനുഷി ചില്ലറെ കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ച കുടുംബത്തിനൊപ്പമാണ് മാനുഷി പ്രധാനമന്ത്രിയെ കണ്ടത്.  ചൈനയില്‍ നടന്ന മിസ് വേള്‍ഡ് മത്സരത്തില്‍ 108 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരിമാരെ പിന്തള്ളിയാണ് മാനുഷി ലോക സുന്ദരിപ്പട്ടം കരസ്ഥമാക്കിയത്. ഹരിയാന സ്വദേശിനിയായ മാനുഷിയിലൂടെ പതിനേഴുവര്‍ഷത്തിനുശേഷമാണ് ലോകസുന്ദരിപ്പട്ടം ഇന്ത്യയിലേക്ക് എത്തിയത്. 

Post A Comment: