കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ താന്‍ നിരപരാധിയാണെന്ന് നടന്‍ ദിലീപ്.കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ താന്‍ നിരപരാധിയാണെന്ന് നടന്‍ ദിലീപ്. ഈ കേസില്‍ സി ബി ഐ അന്വേഷണം വേണമെന്നും ദിലീപ് ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് ദിലീപ് കത്ത് നല്‍കി. 12 പേജുള്ള കത്താണ് അദ്ദേഹം രണ്ടാഴ്ച മുമ്പ് അയച്ചത്.
ഡിജിപി ലോക്‍നാഥ് ബെഹ്റയും എഡിജിപി ബി സന്ധ്യയുമാണ് ഈ കേസില്‍ തന്നെ കുടുക്കിയത്. പദവിക്ക് നിരക്കാത്ത പ്രവൃത്തിയാണ് ഡി ജി പിയുടെ ഭാഗത്തുനിന്നുണ്ടായതെന്നും ദിലീപ് കത്തില്‍ പറയുന്നു. വ്യാജ തെളിവുകള്‍ ഉണ്ടാക്കി തന്നെ ഈ കേസില്‍ കുടുക്കുകയായിരുന്നുവെന്നും എല്ലാ കാര്യങ്ങളും താന്‍ ഡിജിപിയോട് നേരത്ത് പറഞ്ഞിരുന്നുവെന്നും ദിലീപ് കത്തില്‍ വ്യക്തമാക്കുന്നു.

Post A Comment: