തോമസ് ചാണ്ടി വിഷയത്തില്‍ മന്ത്രിസഭാ യോഗം ബഹിഷ്കരിച്ച സിപിഐ മന്ത്രിമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി


ആലപ്പുഴ: തോമസ് ചാണ്ടി വിഷയത്തില്‍ മന്ത്രിസഭാ യോഗം ബഹിഷ്കരിച്ച സിപിഐ മന്ത്രിമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി. മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനിന്നത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും അതിനാല്‍ തന്നെ ഈ നാല് മന്ത്രിമാരെയും അയോഗ്യരാക്കണമെന്നും ആവശ്യപ്പെട്ട് സംവിധായകന്‍ ആലപ്പി അഷറഫാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

മന്ത്രി തോമസ് ചാണ്ടിക്കെതിരെ കോടതി പരാമര്‍ശം വന്ന ശേഷം നടന്ന മന്ത്രി സഭായോഗത്തില്‍ അദ്ദേഹം പങ്കെടുക്കുന്നതില്‍ പ്രതിഷേധിച്ചായിരുന്നു നാല് സിപിഐ മന്ത്രിമാര്‍ യോഗം ബഹിഷ്കരിച്ചത്. ഇ. ചന്ദ്രശേഖരന്‍, വി.എസ് സുനില്‍ കുമാര്‍, കെ. രാജു, പി. തിലോത്തമന്‍ എന്നീ സിപിഐ മന്ത്രിമാരാണ് യോഗം ബഹിഷ്കരിച്ചത്. ഇതേ തുടര്‍ന്ന് എല്‍ഡിഎഫ് മുന്നണിയിലെ പ്രമുഖ കക്ഷികളായ സിപിഎമ്മും, സിപിഐയും തമ്മില്‍ തുറന്ന പോര് നടക്കുകയാണ്. യോഗം ബഹിഷ്കരിച്ചത് അസാധാരണ നടപടിയാണെന്ന് മുഖ്യമന്ത്രിയും അഭിപ്രായപ്പെട്ടിരുന്നു.

Post A Comment: