അസുഖ ബാധിതനായി ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നു രാവിലെ മരണം സംഭവിക്കുകയായിരുന്നു

കുന്നംകുളം: ചലച്ചിത്ര - സീരിയ സംവിധായക ബെന്നി സാരഥി ( 65 ) നിര്യാതനായി. അസുഖ ബാധിതനായി ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നു രാവിലെ മരണം സംഭവിക്കുകയായിരുന്നു. പവിത്രന്‍റെ ഒപ്പ് എന്ന സിനിമയി സഹസംവിധായകനായാണ് ബെന്നി സിനിമാ ജീവിതം ആരംഭിക്കുന്നത്. ഉപ്പിന്‍റെ നിമ്മാതാവായ റഹിം വക്കിലുമായുള്ള സൗഹൃദമാണ് സിനിമ രംഗത്തേക്ക് ബെന്നിയെ നയിച്ചത്.  ടി വി  ചന്ദ്ര , കെ ആര്‍  മോഹ എന്നിവരുടെ സിനിമകളില്‍ സഹസംവിധായകനായി പ്രവത്തിച്ചു. തുടര്‍ന്ന് മനോജ്.കെ.ജയ നായകനായി “ഒരു മഞ്ഞുകാലവും കഴിഞ്ഞ്” എന്ന സിനിമ സംവിധാനം ചെയ്തു. അഭിനേത്രി, അഷ്ട ബന്ധം, നിലാമഴ തുടങ്ങിയ സീരിയലുകളും CV ശ്രീരാമന്‍റെ കഥയെ ആസ്പദമാക്കി  ആമം എന്ന ഹ്രസ്വ ചിത്രവും  സംവിധാനം ചെയ്തിരുന്നു.
കുന്നംകുളം കിഴൂര്‍ രാജധാനി കോര്‍ണര്‍ തോലത്ത് ഉക്രുവിന്‍റെ മകനാണ്.  അമ്മ ലില്ലി, ദേശീയ അധ്യാപക അവാഡ് ജേതാവ് അന്നമ്മ ടീച്ചറാണ് ഭാര്യ, മക്കള്‍ - വിധു ബി തോലത്ത്, അഞ്ചു ബെന്നി. മരുമക്കള്‍ - സിയാ വിധു, പീറ്റര്‍ പലാല്‍. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് ആര്ത്താറ്റ് സെന്റ്‌ മേരീസ് കത്തീഡ്രല്‍ സെമിത്തേരിയില്‍ നടക്കും.

Post A Comment: