സംസ്ഥാന സര്‍ക്കാറിന്‍റെത് നിശബ്ദ സാമൂഹ്യ വിപ്ലവമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജന ജാഗ്രതാ യാത്രക്ക് കുന്നംകുളത്ത് നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

കുന്നംകുളം: സംസ്ഥാന സര്‍ക്കാറിന്‍റെത് നിശബ്ദ സാമൂഹ്യ വിപ്ലവമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജന ജാഗ്രതാ യാത്രക്ക് കുന്നംകുളത്ത് നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് സാമൂഹിക നീതി നടപ്പിലാക്കാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ എടുത്തു കഴിഞ്ഞെന്നും കോടിയേരി. ഇതിന്‍റെ ഭാഗമായി ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ 36 അബ്രാഹ്മണ പൂജാരിമാരെ നിയമിച്ചെന്നും ഇതില്‍ 6 പേര്‍ പട്ടിക വിഭാഗത്തില്‍ നിന്നുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു. സര്കാറിനെയും സി പി എം നെയും എതിര്‍ക്കുന്ന കാര്യത്തില്‍ ബി ജെ പിയും കോണ്‍ഗ്രസ്സും ഒരമ്മ പെറ്റവരെ പോലെ പെരുമാറുന്നു.  കമ്മ്യൂണിസ്റ്റ്‌കാര്‍ പിന്നിട്ട വഴികള്‍ മറക്കുന്നവരല്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.  സി പി ഐ മണ്ഡലം സെക്രടറി കെ ടി ഷാജന്‍ അദ്ധ്യക്ഷത വഹിച്ചു. ജാഥ അംഗങ്ങളായ സി പി ഐ സംസ്ഥാന അസിസ്റ്റന്റ്‌ സെക്രട്ടറി സത്യന്‍ മൊകേരി, എന്‍ സി പി ജനറല്‍ സെക്രടറി പി കെ രാജന്‍ മാസ്റ്റര്‍, ജനതാദള്‍ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ടി എം ജോസ്, സ്കറിയ തോമസ്‌, വ്യവസായ മന്ത്രി എ സി മൊയ്തീന്‍, സി പി എം ജില്ല സെക്രട്ടറി കെ രാധാകൃഷ്ണന്‍, സി പി ഐ ജില്ല സെക്രട്ടറി കെ കെ വത്സരാജ്, എ വി വല്ലഭന്‍, ടി കെ വാസു എന്നിവര്‍ സംസാരിച്ചു. നേരത്തെ  നഗരാതിര്ത്തിയില്‍ നിന്നും വാദ്യഘോഷങ്ങളുടെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ ജാഥയെ സ്വീകരിച്ചു.  തുടര്‍ന്ന് വിവിധ സംഘടനാ ഭാരവാഹികള്‍ ജാഥാ ക്യാപ്റ്റനെ ഹാരാര്‍പ്പണം നടത്തി.

Post A Comment: