പാകിസ്​താന്‍റെ ഭാഗത്തുനിന്നുള്ള ആക്രമണങ്ങള്‍ തടയാന്‍ ഗുജറാത്തില്‍ പാക്​ അതിര്‍ത്തിയോട്​ ചേര്‍ന്ന്​ വ്യോമതാവളം ഒരുങ്ങുന്നു.
ദില്ലി: പാകിസ്​താന്‍റെ ഭാഗത്തുനിന്നുള്ള ആക്രമണങ്ങള്‍ തടയാന്‍ ഗുജറാത്തില്‍ പാക്​ അതിര്‍ത്തിയോട്​ ചേര്‍ന്ന്​ വ്യോമതാവളം ഒരുങ്ങുന്നു. ബനസ്കന്ത ജില്ലയിലെ ദീസയിലാണ് വ്യോമസേനക്കു വേണ്ടി പുതിയ എയര്‍ ബേസ്​ ഒരുങ്ങുക. രണ്ടു മാസത്തിനുള്ളില്‍ കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്നാണ്​ റിപ്പോര്‍ട്ട്​. പാക്​ അതിര്‍ത്തിയോട് ചേര്‍ന്ന് നില്‍ക്കുന്ന പ്രദേശമാണ്​ ദീസ. പ്രദേശത്ത്​ പാക്​ ഭീഷണി നിലനില്‍ക്കുന്നതിനാലാണ്​ പുതിയ വ്യേമതാവളം ഒരുക്കാന്‍ പ്രതിരോധ വകുപ്പ്​ ഒരുങ്ങുന്നത്​. വര്‍ഷങ്ങളായി ഫയലിലായിരുന്ന പദ്ധതിയായിരുന്ന ദീസയിലെ വ്യോമതാവളം. നിര്‍മല സീതാരാമന്‍ പ്രതിരോധ വകുപ്പ് ഏറ്റെടുത്തതോടെ പദ്ധതി വീണ്ടും പരിഗണിക്കപ്പെട്ടിരിക്കുന്നു. കുറഞ്ഞ കാലങ്ങള്‍ക്കുള്ളില്‍ തന്നെ പദ്ധതി പൂര്‍ത്തിയാക്കുമെന്നാണ്​ പ്രതീക്ഷയെന്ന്​ വ്യോമസേനാ വൃത്തങ്ങള്‍ അറിയിച്ചു. സെപ്റ്റംബറില്‍ നിര്‍മല സീതാരാമന്‍ ഗുജറാത്തിലെ ജാംനഗറില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ പദ്ധതിയെ കുറിച്ച്‌​ വ്യോമസേന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു. ഗുജറാത്തില്‍ നിലവില്‍ സൗരാഷ്ട്രയിലും കച്ചിലും വ്യോമതാവളങ്ങളുണ്ട്. ദീസയില്‍ പുതിയ വ്യോമതാവളം വരുന്നതോടെ സൈനിക വിമാനങ്ങള്‍ക്ക്​ ഏറെ ദൂരമുള്ള രാജസ്ഥാനിലെ ബാര്‍മര്‍ എയര്‍ ഫോഴ്​സ്​ സ്​റ്റേഷനില്‍ ഇറക്കാതെ പാക്​ അതിത്തിക്കടുത്ത്​ ലാന്‍ഡ്​ ചെയ്യാം.

Post A Comment: