ഗുരുവായൂര്‍ ആര്‍.എസ്.എസ്.പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു.


തൃശ്ശൂര്‍: ഗുരുവായൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. നെന്മിനി സ്വദേശി ആനന്ദിനെയാണ് വെട്ടിക്കൊന്നത്. ഇന്ന് ഉച്ചകഴിഞ്ഞ് 1.30 നായിരുന്നു സംഭവം. സി.പി.എം പ്രവര്‍ത്തകനായിരുന്ന ഫാസില്‍ വധക്കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട ആനന്ദ്. ബൈക്കില്‍ വരികയായിരുന്ന ആനന്ദിനെ പിന്നാലെ കാറിലെത്തിയ അക്രമിസംഘം ബൈക്ക് ഇടിച്ചിട്ടു. തുടര്‍ന്ന് ബൈക്കില്‍ നിന്നും തെറിച്ചുവീണ ആനന്ദിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ആനന്ദിനെ ചാവക്കാട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


Post A Comment: