തോമസ് ചണ്ടി വിഷയത്തില്‍ മന്ത്രിസഭാ യോഗം ബഹിഷ്കരിച്ച സി.പി.ഐയെ വിമര്‍ശിച്ച്‌ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍


തിരുവനന്തപുരം: തോമസ് ചണ്ടി വിഷയത്തില്‍ മന്ത്രിസഭാ യോഗം ബഹിഷ്കരിച്ച സി.പി.ഐയെ വിമര്‍ശിച്ച്‌ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സി.പി.ഐയുടെത് മുന്നണി മര്യാദ ലംഘനമാണെന്നും അവര്‍ക്ക് ഇക്കാര്യം ചര്‍ച്ച ചെയ്ത് പരിഹരിക്കാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്‍.ഡി.എഫിനെ ദുര്‍ബലപ്പെടുത്തുന്ന സമീപനങ്ങള്‍ ആരില്‍ നിന്നുമുണ്ടാകരുതെന്നും ഇത്തരം വിഷയങ്ങളില്‍ എല്‍.ഡി.എഫ് ജാഗ്രത പാലിക്കണമെന്നുമാണ് സി.പി.എമ്മിന്‍റെ നിലപാടെന്നും കോടിയേരി വ്യക്തമാക്കി. വ്യത്യസ്ത അഭിപ്രായമുള്ള മുന്നണിയില്‍ എപ്പോഴും നയപരമായ യോജിപ്പുണ്ടാകാറുണ്ട്. വ്യത്യസ്ത അഭിപ്രായങ്ങള്‍ പാര്‍ട്ടിക്കകത്ത് ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തിയാണ് പരിഹരിക്കാറുള്ളത്. തോമസ് ചാണ്ടി പ്രശ്നം എല്‍.ഡി.എഫ് സംസ്ഥാന സമിതി ചര്‍ച്ച ചെയ്യുകയും എ.ജിയുടെ നിയമോപദേശത്തിനനുസരിച്ച്‌ മുഖ്യമന്ത്രി തീരുമാനിക്കുമെന്ന ധാരണയിലുമാണ് എത്തിയത്. മുഖ്യമന്ത്രി ഇക്കാര്യം പരിശോധിച്ചു വരുന്നതിനിടെയാണ് മന്ത്രിസഭാ യോഗ ബഹിഷ്കരണമുണ്ടായതെന്നും അത് ഒഴിവാക്കാമായിരുന്നുവെന്നും കോടിയേരി പറഞ്ഞു.

Post A Comment: