സൈപ്രസ് ഹൈക്കമ്മീഷണര്‍ ദമട്രിയോസ് തിയോഫിലാറ്റോ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച്‌ ചര്‍ച്ച നടത്തി.


തിരുവനന്തപുരം: സൈപ്രസ് ഹൈക്കമ്മീഷണര്‍ ദമട്രിയോസ് തിയോഫിലാറ്റോ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച്‌ ചര്‍ച്ച നടത്തി. മുഖ്യമന്ത്രിയുടെ ചേമ്പറിലായിരുന്നു കൂടിക്കാഴ്ച. പാരമ്പര്യേതര ഊര്‍ജ്ജം,ആയുര്‍വേദം,ആരോഗ്യ സംരക്ഷണം,തുറമുഖ പരിപാലനം തുടങ്ങിയ മേഖലകളില്‍ സൈപ്രസും കേരളവുമായുള്ള സഹകരണത്തിന്‍റെ സാധ്യതകള്‍ പരിശോധിക്കാമെന്ന് ചര്‍ച്ചയില്‍ ഹൈക്കമ്മീഷണര്‍ ഉറപ്പുനല്‍കി. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.എസ്. സെന്തിലും സന്നിഹിതനായിരുന്നു.

Post A Comment: